ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, September 26, 2016

ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം


ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളി പൊഴിക്കുന്ന ഗാനാലാപം
മുരളി പൊഴിക്കുന്ന ഗാനാലാപം  (ഒരു നേരം )
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകചാർത്തു ഞാൻ ഓർത്തു പോകും (ഹരിനാമ )
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ ( ഒരു പീലി )
തിരുമുടി കൺമുന്നിൽ മിന്നി മായും
തിരുമുടി കൺമുന്നിൽ മിന്നി മായും   (ഒരു നേരം )
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (അകതാരിൽ )
അടിയന്റെ മുന്നിലുണ്ടെപ്പൊഴും മായാതെ (അടിയന്റെ )
അവതാര കൃഷ്ണാ നിൻ കള്ളനോട്ടം
അവതാര കൃഷ്ണാ നിൻ കള്ളനോട്ടം   (ഒരു നേരം )

No comments:

Post a Comment