ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, August 31, 2016

ദേവീ ജയ ജയ

ദേവീ ജയ ജയ

ദേവീ ജയ ജയ ദേവീ ജയ ജയ

മോഹന രൂപേ കരുണാനിലയേ
അധിവിനാശിനി പാപവിമോചിനി
ദേവീ ജയ ജയ ദേവീ ജയ ജയ

ദുഷ്ടതചേര്‍ന്നൊരു ദൈത്യരെ വെന്നും
ശിഷ്ടരിലാര്‍ദ്രദ യാര്‍ന്നും മിന്നും
ഭദ്രേ ജയ സകലാഗമസാരേ
ദുഷ്കൃത നാശിനി ദേവീ ജയ ജയ

വിമലേ സല്‍ഗുണ വസതേ മഞ്ജുള
ചരിതേ! മഹിതേ! ത്വല്‍പദമനിശം
കരുതി വസിക്കും ഞങ്ങളിലാര്‍ദ്രദ
കവിയണമംബേ ദേവീ ജയ ജയ

ഗിരി വര കന്യേ ശ്രിതജന വന്ദ്യേ
സുരവര പൂരിത മംഗള രൂപേ
മഹിതഗുണോജ്വല ചരിതേ!വരദേ
കരുണാപൂര്‍ണ്ണേ ജയ ജയ ദേവീ

ഭംഗമെഴാതതി സല്‍കൃപ തിങ്ങും
സുന്ദര വീക്ഷണ മതിനാല്‍ പ്പാരില്‍
മംഗല്യക്കതിര്‍ വീശി വിളങ്ങും
ദേവീ ജയ ജയ ദേവീ ജയ ജയ

ആര്‍ത്തത്രാണന ശീലേ പാവന
കീര്‍ത്തി പരത്തിന താവക ചരിതം
ഓര്‍ത്തു വസിക്കും ഭക്തര്‍ക്കാശം
പൂര്‍ത്തി വരുത്തും ദേവീ ജയ ജയ

ജയ ജയ കരുണാനിലയേ ദേവീ
ജയ ജയ താപവിമോചിനി ദേവീ
ജയ ജയ മോഹന രൂപേ ദേവീ
ദേവീ ജയ ജയ ദേവീ ജയ ജയ

No comments:

Post a Comment