ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, May 24, 2016

ആദിത്യപുരം സൂര്യദേവ ക്ഷേത്രം

കോട്ടയം ജില്ലയിൽ കടുത്തുരുത്തിയിൽആദിത്യപുരത്തു സ്ഥിതി ചെയ്യുന്നു.കേരളത്തിൽസൂര്യ ദേവ പ്രതിഷ്ഠയുള്ള ഒരേയൊരു ക്ഷേത്രമാണ് ആദിത്യപുരം.സൂര്യനെ മുഖ്യ ദേവനായി ആരാധിക്കുന്ന ക്ഷേത്രങ്ങൾ  ഭാരതത്തിൽ വളരെ അപൂർവമാണ്.ആ നിലക്ക് സൂര്യനെ പ്രധാന മൂർത്തിയായി ആരാധിച്ചു വരുന്ന ആദിത്യപുരം ക്ഷേത്രത്തിനു വളരെയധികം പ്രാധാന്യമുണ്ട്.നവഗ്രഹങ്ങളോട് കൂടി ചില ദിക്കിൽ കാണാറുണ്ട്.ഇവിടെ നവഗ്രഹ പ്രതിഷ്ഠ ഇല്ല.വൃത്താകാരമായ ശ്രീ കോവിലിൽ പടിഞ്ഞാറ് ദർശനമായിട്ടാണ് 


സൂര്യപ്രതിഷ്ഠ.ത്രേതായുഗത്തിലാണ് പ്രതിഷ്ഠ നടന്നിട്ടുള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു.എന്നാൽ ക്ഷേത്രോൽപ്പത്തിയെ സംബന്ധിച്ച് ലിഖിതമായ രേഖകൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല.ക്ഷേത്ര സമീപമുള്ള മരങ്ങാട്ടു മനക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്മ സ്ഥാനം.




                   മനയിലെ മഹാ തപസ്വി ആയിരുന്ന ഒരു പൂർവികൻ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് വെച്ച് സൂര്യനെ തപസ്സു ചെയ്തു പ്രസാദിപ്പിക്കുകയും വരമായി ലഭിച്ച വിഗ്രഹത്തെ പ്രതിഷ്ടിക്കുകയും ചെയ്തു എന്നാണ്.തുടർന്ന് ഇന്ന് നടന്നു വരുന്ന പൂജാദികൾ ചിട്ടപ്പെടുത്തുകയും അത് തന്റെ പരമ്പരകൾ തന്നെ നിർവഹിക്കണമെന്ന വ്യവസ്ഥയും ചെയ്തു.ചതുർബാഹുവായി പത്മാസനത്തിൽ തപസിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.രണ്ടു കൈകളിൽ ശംഖം,ചക്രം മറ്റു രണ്ടു കൈകൾ തപോമുദ്രയിലുമാണ്.ഇതെപ്പറ്റിയുള്ള ഐതിഹ്യം – ആദിത്യൻ തനിക്കു കൂടുതൽ ശക്തി ലഭിക്കുന്നതിനായി മഹാമാായയെ തപസ്സു ചെയ്യുകയും മഹാമായ പ്രത്യക്ഷപ്പെട്ടു ഉദയം മുതൽ 6 1/4 നാഴിക വരെ സകല ദേവതകളുടെയും ശക്തി ആദിത്യനിൽ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.ഈ ഒരു തപസ്സിന്റെ സങ്കല്പ്പമാണ് ഇവിടെ.ആദിയിൽ നിദ്രാവസ്തയിലായിരുന്ന ആദിത്യ മണ്ഡലത്തിൽ ലോകാനുഗ്രഹാർത്ഥം ആദി പരാശക്തി തൻറെ ശക്തിയെ പ്രവേശിപ്പിച്ചപ്പോൾ ആദിത്യന് അനന്യമായ ശക്തിവിശേഷം ഉണ്ടായി എന്നാണ് ഇതിന്റെ താത്വികാർത്ഥം.



                        ആദിത്യന്റെ ശ്രീ കോവിലിനോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ദുര്ഗാ ഭഗവതിയെ പ്രതിഷ്ടിചിരിക്കുന്നു.കൊല്ലവര്ഷം 1050 കളിലാണ് ദുര്ഗാ പ്രതിഷ്ഠ നടന്നത്.ക്ഷേത്രത്തിൽ നിന്ന് കുറച്ചു കിഴക്ക് മാറി കക്കത്തുമല എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ദേവി ക്ഷേത്രം പൂജാദികൾ ഇല്ലാതെ ജീർണാവസ്ഥയിൽ കഴിഞ്ഞിരുന്നു.അവിടെ നിന്ന് ദേവി വിഗ്രഹത്തെ ഇവിടേയ്ക്ക് കൊണ്ട് വരുകയും ശ്രീ കോവിലിന്റെ പുറകിൽ കിഴക്കോട്ട് ചാരിവെച്ച് നിവെദ്യാദികൾ തുടങ്ങുകയും ചെയ്തു.കുറച്ചു ദിവസങ്ങൾക്കു ശേഷം പാഴൂർ പടിപ്പുരയിൽ പോയി ദേവി വിഗ്രഹത്തെ എവിടെ പ്രതിഷ്ടിക്കണം എന്ന് രാശി വെച്ച് നോക്കി.ദേവി ഇപ്പോൾ ഇരിക്കണ്ട സ്ഥലത്ത് തന്നെയാണ് ഇരിക്കുന്നതെന്ന് അവിടെ തന്നെ ശ്രീകോവിൽ പണിത്‌ പ്രതിഷ്റ്റിക്കനമെന്നും കണ്ടു.തുടർന്ന് ദേവി വിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു.അന്ന് വരെ ശ്രീകോവിൽ മാത്രമുണ്ടായിരുന്ന ക്ഷേത്രത്തിനു ഇന്ന് കാണുന്ന അംഗങ്ങൾ പണി തീർത്തത് അതിനു ശേഷമാണ്.ദേവി പ്രതിഷ്ടയും മേൽ പറഞ്ഞ ഐതിഹ്യവും തമ്മിൽ ബന്ധമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.രക്ത ചന്ദനമാണ് ഇവിടെ പ്രസാദമായി കൊടുക്കുന്നത് എന്നത് ഒരു സവിശേഷതയാണ്.ഞായറാഴ്ചകളാണ് ദർശനത്തിനു പ്രാധാന്യമുള്ള ദിവസം.മേട മാസത്തിലെയും വൃശ്ചിക മാസത്തിലെയും അവസാന ഞായറാഴ്ച ഇവിടെ കാവടി ഉത്സവമായിട്ടു ആഘോഷിക്കുന്നു.സൂര്യൻ ഉച്ച സ്ഥിതിയിൽ നില്ക്കുന്ന മേട മാസത്തിലെ കാവടിക്കാന് പ്രാധാന്യം.ഈ ദിവസം മരങ്ങാട്ടു മനയിലെ ഒരംഗം കാവടി എടുക്കണമെന്ന നിർബന്ധമുണ്ട്.ധാരാളം ഭക്ത ജനങ്ങളും കാവടി എടുത്തു സമർപ്പിക്കാരുണ്ട്.സന്താന പരമ്പരയുടെ ശ്രെയസിനും രോഗ ശാന്തിക്കും വളരെ വിശേഷമാണ് കാവടി എടുക്കൽ.

                   പൊതുവെ രോഗശാന്തി,ആരോഗ്യം,ബുദ്ധിവികാസം എന്നിവയാണ് ആദിത്യ ഭജനത്തിന്റെ ഫലം.ആരോഗ്യം ഭാസ്ക്കരാദിച്ചെത് എന്നാണ് പൂർവിക പ്രമാണം.ത്വക് രോഗങ്ങള മാറുന്നതിനു ഇവിടുത്തെ രക്ത ചന്ദന പ്രസാദം വിശേഷമാണ് .കണ്ണിന്റെ അധീശ ദേവതയായിട്ടു സൂര്യനെ കണക്കാക്കുന്നു.അതുകൊണ്ട് നേത്രരോഗ നിവാരണത്തിന് ആദിത്യ ഭജനം ഉത്തമമാണ്.



ഇത് സംബധിച്ച് ഒരു ചരിത്രം ഇവിടെ പറയുവാനുണ്ട്.


        കൊല്ലവര്ഷം 1060 കളിൽ കോട്ടയം സ്വദേശിയായ ഒരാൾ ക്ഷേത്രത്തിൽ ഭജനത്തിനു വന്നു.അദ്ധേഹത്തിന്റെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ട്ടപ്പെട്ടിരുന്നു.ഇട്ടറ എന്നാണ് അദ്ധേഹത്തിന്റെ പേര്.അദ്ദേഹം തീവ്രമായ ഭജനം തുടങ്ങി.ഒരു വര്ഷം കഴിഞ്ഞപ്പോൾ രണ്ടു കണ്ണിനും കാഴ്ച ലഭിച്ചു.പിന്നീട് അദ്ദേഹം പല ദിക്കുകളിലും സഞ്ചരിച്ചു ക്ഷേത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുകയും അവർക്ക് ഇവിടുത്തെ പ്രസാദം കൊടുക്കുകയും ചെയ്തിരുന്നു.അദ്ദേഹം ഭജിക്കുവാനുപയോഗിച്ചിരുന്ന തറ ഇന്ന് മതിലിനു പുറത്തു തെക്ക് ഭാഗത്ത്‌ കാണാം.അവിടെ കാവടി ദിവസം വിലക്ക് വെച്ച് അവലും മലരും ശർക്കരയുംകരിക്കും സമര്പ്പിക്കാറുണ്ട്.സൂര്യൻ എന്നത് ഭാരതീയർക്കു സത്യത്തിന്റെ പരമമായ ജ്ഞാനത്തിന്റെ പ്രതീകമാണ് .ആ തേജസ്സിനെ വേദവും ഉപനിഷത്തുകളും സ്തുതിക്കുന്നു.സൂര്യന്റെ ദിവ്യമായ തേജസ് നമ്മുടെ ബുദ്ധിയെ ഉണർത്തട്ടെ എന്നാണ് ഗായത്രി മന്ത്രം അർഥമാക്കുന്നത്.സത്യദർശനത്തിനു വേണ്ടി സ്വർണമയമായ ആവരണത്തെ ഞങ്ങള്ക്ക് വേണ്ടി നീക്കി തരണമെന്ന് സൂര്യനോട് ഉപനിഷത്ത് ഋഷി പ്രാർഥിക്കുന്നു.


ശ്രീ ശങ്കരാചാര്യർ അദ്വൈത മതം സ്ഥാപിച്ചതിനു ശേഷം പന്ജായതന പൂജ നടപ്പില വരുത്തി.അതിൻ പ്രകാരം പ്രധാനമായും അഞ്ചു ദേവതകളെയെ പൂജികണ്ടാതായുള്ളൂ.അതിൽ ആദിത്യന് പ്രഥമ സ്ഥാനം കൊടുത്തിരിക്കുന്നു.(അഞ്ചു ദേവതകൾ- ആദിത്യൻ,അംബിക,വിഷ്ണു,ശിവൻ,ഗണപതി )നമുക്ക് ആരോഗ്യവും ബുദ്ധിയും സദാ നല്കികൊണ്ടിരിക്കുന്നു.


സൂര്യന് ഈ കേരളത്തിൽ ക്ഷേത്രമുണ്ട് എന്നത് മഹാഭാഗ്യം തന്നെയാണ്.പുണ്യസ്ഥാനമായ ഈ സൂര്യക്ഷേത്രത്തിൽ ദർശനം നടത്തുന്നവർക്കെല്ലാം എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നു എന്നാണ് വിശ്വാസവും അനുഭവവും.

No comments:

Post a Comment