അമ്പോടുമീനായി വേദങ്ങൾ വീണ്ടിടു൦
അ൦ബുജനാഭനെ കൈതൊഴുന്നേൻ
ആമയായ് മന്ദിര൦ താങ്ങി നിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേൻ
ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടു൦
ലക്ഷമീവരനാഥ കൈതൊഴുന്നേൻ
ഈടെഴു൦ മാനുഷകേസരിയായിടു൦
കോടക്കാ൪വ൪ണ്ണനെ കൈതൊഴുന്നേൻ
ഉത്തമനാകിയ വാമനമൂ൪ത്തിയെ
ഭക്തിയോടെപ്പോഴു൦ കൈതൊഴുന്നേൻ
ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത
ഭാ൪ഗ്ഗവരാമനെ കൈതൊഴുന്നേൻ
എത്രയു൦ വീരനായ് വാഴു൦ ദശരഥ-
പുത്രനെ സന്തത൦ കൈതൊഴുന്നേൻ
ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ
സ൪വ്വകാലത്തിലു൦ കൈതൊഴുന്നേൻ
ഒക്കെയൊടുക്കുവാൻ മേലിൽ പിറക്കുന്ന
ഖഡ്ഗിയെത്തന്നെയു൦ കൈതൊഴുന്നേൻ
ഓരാതെ ഞാൻ ചെയ്ത പാപങ്ങൾ നീങ്ങുവാൻ
നാരായണ നിൻമെയ് കൈതൊഴുന്നേൻ
ഔവ്വഴി നിൻകഴൽക്കമ്പോടു ചേരുവാൻ
ദേവകീനന്ദന കൈതൊഴുന്നേൻ
അമ്പാടി തന്നിൽ വളരുന്ന പൈതലേ
ക്കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേൻ
അക്കനമേറു൦ ദുരിതങ്ങൾ പോക്കുവാൻ
പുഷ്ക്കരലോചനാ കൈതൊഴുന്നേൻ
നാരായണ ഗുരുവായൂരില്‍ വാഴുന്ന
കാരുണ്യവാരിധേ കൈതൊഴുന്നേന്‍
No comments:
Post a Comment