ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, September 10, 2019

ശ്രീലളിതാത്രിശതീ വ്യാഖ്യാനം - 47



ശ്രീലളിതാത്രിശതീ വ്യാഖ്യാനം.



 47. ഈശിത്വാദൃഷ്ടസിദ്ധിദാ


 ഈശിത്വം തുടങ്ങിയ അഷ്ടസിദ്ധികൾ നൽകുന്നവൾ

 '' അണിമാ മഹിമാ ചൈവ ലഘിമാ ഗരിമാ തഥാ

 ഈശിത്വഞ്ച വശിത്വഞ്ച പ്രാപ്തി പ്രാകാശ്യമേവ ച"

 എന്ന് അമരകോശം അഷ്ടസിദ്ധികളെ അവതരിപ്പിക്കുന്നു. യോഗിക്ക് ലഭിക്കുന്ന ഈശ്വരഭാവങ്ങളാണ് ഇവ. മനുഷ്യനില്ലാത്ത സിദ്ധികൾ.



( അണിമാ- ഇഷ്ടം പോലെ ചെറുതാകാനുള്ള കഴിവ്. മഹിമാ - എത്ര വേണമെങ്കിലും വലുതാകാനുള്ള കഴിവ്.  ലഘിമാ- ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള കഴിവ്. ഗരിമാ - ഭാരം വർദ്ധിപ്പിക്കാനുള്ള കഴിവ്. ഈശിത്വം - നിശ്ചയങ്ങൾ നടപ്പിലാക്കാനുള്ള കഴിവ്. വശിത്വം - ആരേയും വശത്താക്കാനുള്ള കഴിവ്. പ്രാപ്തി - എന്തും ചെയ്യാനുള്ള കഴിവ്. പ്രാകാശ്യം - എപ്പോൾ എവിടെ പ്രകാശിക്കാനുദ്ദേശിക്കുന്നോ അവിടെ പ്രത്യക്ഷപ്പെടാനുള്ള കഴിവ്).



 അഷ്ടൈശ്വര്യങ്ങളിൽ ഈശിത്വം മറ്റ് ഏഴും ഉൾക്കൊള്ളുന്നതിനാൽ അതിനു മുഖ്യസ്ഥാനം നൽകിക്കൊണ് ഈശിത്വാദി - എന്നു നാമത്തിൽ പ്രയോഗിച്ചിരിക്കുന്നു.


 യോഗചര്യാക്രമങ്ങളുടെ അഭ്യാസം കൊണ്ടു മാത്രം ഈ സിദ്ധികൾ ലഭിക്കുകയില്ല. ദേവീപ്രസാദം വേണം. ദേവീപ്രസാദമുള്ളവർക്ക് ക്ലിഷ്ടമായ തപശ്ചര്യകൾ ഇല്ലാതെയും സിദ്ധികൾ സ്വായത്തമാകും.

 "മഹാസിദ്ധി, മഹൈശ്വര്യാ, സിദ്ധേശ്വരീ " തുടങ്ങി പല നാമങ്ങലിൽ ലളിതാസഹസ്രനാമം ഈ ആശയം പ്രകടമാക്കുന്നു.



 ഓം ഈശിത്വാദൃഷ്ടസിദ്ധിദായൈ നമഃ

No comments:

Post a Comment