ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 7, 2019

ശ്രീലളിതാത്രിശതീ വ്യാഖ്യാനം - 44




ശ്രീലളിതാത്രിശതീ വ്യാഖ്യാനം



44. ഈദ്യഗിത്യവിനിർദേശ്യാ


_ഈദൃക് - ഇതി - അവി നിർദേശ്യാ - ഇന്നവിധത്തിലുള്ളവൾ എന്ന് നിർദ്ദേശിക്കപ്പെടാൻ ആകാത്തവൾ.

_എങ്ങനെയുള്ളവളാണ് ലളിതാംബിക എന്ന് ആർക്കും നിർദ്ദേശിക്കാനാവില്ല. പരമയോഗികൾ വേദങ്ങളിലെല്ലാം ആരാഞ്ഞിട്ടും അതു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


_ഒരു വസ്തുവിനെയോ വ്യക്തിയെയോ മറ്റൊരാൾക്കു വിവരിച്ചു കൊടുക്കുമ്പോൾ ഇന്നതു പോലെയെന്നോ ഇന്ന ദേശത്തുള്ളതെന്നോ ഇന്ന കാലത്തുള്ളതെന്നോ പറയേണ്ടി വരും. അരൂപയും ദേശകാലാപരിച്ഛിന്നയുമായ ലളിതാംബികയെ അത്തരത്തിൽ നിർദ്ദേശിക്കാനാവില്ല. ത്രിപുരോപനിഷത്ത് ദേവിയെ 'ഹേതുദൃഷ്ടാന്തവർജിതാ' എന്നു വിവരിക്കുന്നത് ഇക്കാരണത്താലാണ്. പ്രപഞ്ചവും പ്രപഞ്ചത്തിലുള്ള ചരാചരങ്ങളായ സകലതും ദേവി തന്നെയാകയാൽ ഏതിനെയും ദേവീരൂപമായി പറയാം. ദേവിയുടെ അനന്തവിഭൂതികളുടെ അല്പസ്ഫുരണങ്ങൾ മാത്രമേ മഹാകവികളുടേയും, മഹാന്മാരായ ഋഷിമാരുടേയും, വേദങ്ങളുടേയും, ഉപനിഷത്തുകളുടേയും, വാക്കുകൾ ഉൾക്കൊള്ളുന്നുള്ളൂ. ''ന തസ്യ പ്രതിമാ അസ്തി '' എന്നു ശ്രുതി. "തനക്കു വമൈയില്ലാതാൻ '' എന്നു തിരുവള്ളുവർ തിരുക്കുറളിൽ ഈശ്വരനെ വിവരിക്കുന്നു.


_ലളിതാസഹസ്രനാമത്തിൽ നിസ്തുലാ, നിരുപമാ ,ദേശകാലാപരിച്ഛിന്നാ ' തുടങ്ങി പല നാമങ്ങൾ ഈ ആശയം അവതരിപ്പിക്കുന്നു.



ഓം ഈദ്യഗിത്യവിനിർദേശ്യായൈ നമഃ


_ശ്രീവത്സം കടപ്പാട് 

No comments:

Post a Comment