ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, September 2, 2019

ശ്രീലളിതാത്രിശതീ - 39



ശ്രീലളിതാത്രിശതീ വ്യാഖ്യാനം


39. ഏകവീരാദിസംസേവ്യാ


_ഏകവീരൻ തുടങ്ങിയവരാൽ സേവിക്കപ്പെടുന്നവൾ. ഏകവീരനാൽ മുഖ്യമായി സേവിക്കപ്പെടുന്നവൾ എന്നു രണ്ടു തരത്തിൽ ഈ നാമത്തെ വിഗ്രഹിക്കാം. ധൈര്യവും പരാക്രമവുമുള്ള യോദ്ധാവാണ് വീരൻ. അങ്ങനെയുള്ള വീരന്മാരിൽ ശ്രേഷ്ഠൻ ഏകവീരൻ.


_പുരാണ കഥകളെ ആധാരമാക്കി അഗ്നി, വിഷ്ണു, ഭീഷ്മർ, വീരഭദൻ തുടങ്ങി പലരെയും ഈ പദം കുറിക്കുന്നു. വിഷ്ണുവിനാൽ ആരാധിക്കപ്പെടുന്നവൾ. അഗ്നിയാൽ ആരാധിക്കപ്പെടുന്നവൾ എന്നിങ്ങനെ അർത്ഥം കല്പിക്കാം._
_ഇന്ദ്രിയജയം നേടലാണ് യഥാർത്ഥവീര്യം. ഇന്ദ്രിയങ്ങളെ ജയിച്ചവരിൽ സർവ്വശ്രേഷ്ഠൻ യോഗീശ്വരേശ്വരനായ ശിവൻ. ഈ പക്ഷത്തിൽ ശിവനാൽ ആരാധിക്കപ്പെടുന്നവൾ. യോഗിശ്രേഷ്ഠന്മാരിൽ പലരെയും ഏകവീരൻ എന്നു കുറിക്കാം. മഹായോഗിമാരാൽ ആരാധിക്കപ്പെടുന്നവൾ എന്നും വ്യാഖ്യാനിക്കാം.


_വീരശബ്ദം നടനെയും കുറിക്കും. ഏകവീരൻ ശ്രേഷ്ഠനായ നടൻ. ശ്രേഷ്ഠരായ നടന്മാരാൽ ആരാധിക്കപ്പെടുന്നവൾ എന്നും വ്യാഖ്യാനം._
' _ഏകവീരാ' എന്നു സ്ത്രീലിംഗശബ്ദമായും വിഗ്രഹിക്കാം. അപ്പോൾ ശ്യാമള, വരാഹി തുടങ്ങിയ പരിവാരദേവിമാരാൽ സേവിക്കപ്പെടുന്നവൾ എന്നർത്ഥം.
_ലളിതാസഹസ്രനാമത്തിൽ 'വീരാരാധ്യാ' എന്നു നാമം.



ഓം ഏകവീരാദിസംസേവ്യായൈ നമഃ



40. ഏകപ്രാഭവശാലിനീ


_ഏകമായ പ്രാഭവത്തോടുകൂടിയവൾ. ഇവിടെ ഏകശബ്ദത്തിന് അതുല്യമായത് സർവ്വശ്രേഷ്ഠമായത് എന്നർത്ഥം. അതുല്യമായ പ്രാഭവത്തോടുകൂടിയവൾ. മറ്റെല്ലാ ശക്തികൾക്കും പരയായ ശക്തി പരാശക്തി.


ഓം ഏകപ്രാഭവശാലിന്യൈ നമഃ





_ശ്രീവത്സം കടപ്പാട് 

No comments:

Post a Comment