ശ്രീലളിതാത്രിശതീ വ്യാഖ്യാനം
14. കർപ്പൂരവീടിസൗരഭ്യകല്ലോലിതകകുപ്തടാ
കർപ്പൂരവീടികയുടെ സൗരഭ്യം കൊണ്ട് കല്ലോലിതമായ കുപ്തടങ്ങളോടുകൂടിയവൾ.
ഈ നാമം ലളിതാംബികയുടെ സ്ഥൂലരൂപ വർണ്ണനയിൽ പെടുന്നു. ദേവി കർപ്പൂര വീടിക ആസ്വദിക്കുന്നു. അതിന്റെ സൗരഭ്യം കകുപ്തsങ്ങളെ കല്ലോലിതമാക്കുന്നു.
" ''ഏലാലവംഗകർപ്പൂരകസ്തൂരീകേസരാദിഭിഃ ജാതീ
ഫലദലൈഃ പൂഗൈർലല്ലാംഗല്യൂഷണനാഗരെഃ ചൂർണൈഃ
ഖദിരസാരൈശ്ച യുക്താ കർപ്പൂര വീടികാ ''
എന്ന ലക്ഷണപ്രകാരം ഏലം, ലവംഗം, പച്ചക്കർപ്പൂരം, കസ്തൂരി, ജാതിക്കാ, ജാതിപത്രി തുടങ്ങിയവ കലർന്ന താംബൂലമാണ് കർപ്പൂരവീടിക. ദേവി അതു ചവയ്ക്കുമ്പോഴുണ്ടാകുന്ന സുഗന്ധം കുകുഭങ്ങളിൽ വ്യാപിക്കുന്നു. (കുകുഭത്തിന് ദിക്ക് എന്നർത്ഥം.) ആ സുഗന്ധം കടലിലെ തിരകൾ പോലെ ദിഗന്തരങ്ങളിൽ വ്യാപിച്ച് പ്രപഞ്ചമാകെ സുഗന്ധിയായിത്തീരുന്നു.
"കർപൂരവീടികാമോദസമകർഷദ്ദിഗന്തരാ" എന്ന് ലളിതാസഹസ്രനാമം.
ഓം കർപ്പൂരവീടിസൗരഭ്യകല്ലോലിതകകുപ്തടായൈ നമഃ
കടപ്പാട് ശ്രീവത്സം
No comments:
Post a Comment