ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, August 18, 2019

പിബത ഭാഗവതം രസമാലയം # 02



നൈമിശാരണ്യം


ഒരിക്കൽ അനേകം ഋഷിമാർ ബ്രഹ്മാവിനോട് ചോദിച്ചു:  "ഞങ്ങൾക്ക് സാധന ചെയ്യാൻ പറ്റിയ ഒരു സ്ഥലം എവിടെ ലഭിക്കും?"

ബ്രഹ്മാവ് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചക്രം അവർക്ക് നൽകിക്കൊണ്ട് പറഞ്ഞു: " ചക്രം നിശ്ചലമായി ഉറച്ചു നിൽക്കുന്ന സ്ഥാനം സാധന ചെയ്യാൻ ഉത്തമമാണ്.

അവർ ചക്രത്തിന്റെ പുറകെ യാത്രയായി. അങ്ങിനെ പോയിക്കൊണ്ടിരിക്കേ ചക്രത്തിന്റെ ഗതി നിലച്ചു സ്ഥലമാണ് നൈമിശാരണ്യം.


മറ്റൊരു രീതിയിൽ നോക്കാം. നിമിഷം എന്നാൽ സമയത്തിന്റെ ഏറ്റവും ചെറിയ അംശമാണ്. കണ്ണടച്ച് തുറക്കുന്ന സമയം. ഭഗവാൻ നമിഷമാത്രയിൽ സകല രാക്ഷസന്മാരെയും സംഹരിച്ച സ്ഥലം എന്നുതും നൈമിശാരണ്യം തന്നെ.


എന്നാൽ നൈമിശാരണ്യം കേവലം ഒരു സ്ഥലമാണോ ?


ബ്രഹ്മാവ് മുനിമാർക്ക് നൽകിയ ചക്രം നമ്മുടെ മനസ്സാണ്. അത് സദാ വിഷയങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. എവിടെ മനസ്സിന്റെ ഗതിവിഗതികൾ നിശ്ചലമാകുന്നുവോ, അവിടെയാണ് നൈമിശാരണ്യം. വിക്ഷേപങ്ങൾ അടങ്ങിയ ശാന്തവും അചഞ്ചലവും ആയ മനസ്സ് സാധന ചെയ്യാൻ ഉത്തമമാണ്. അതു തന്നെ നൈമിശാരണ്യം.



തുടരും............

Temples of India


No comments:

Post a Comment