ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, May 4, 2019

ന്യായമാലിക


നൃപനാപിത പുത്രന്യായം

(നാപിതൻ - ക്ഷുരക്ഷൻ, നൃപൻ - പുത്രൻ)



ഒരുവൻ സ്നേഹിക്കുന്ന വ്യക്തി - വസ്തു എത്ര വിരൂപമായാലും അയാൾക്കത് സുന്ദരമായി തോന്നുമെന്ന
ആശയമാണ് ഈ ന്യായം വെളിവാക്കുന്നത്........,



"ഒരു രാജാവ് ഒരു ക്ഷുരകനോട് ആ രാജ്യത്തെ ഏറ്റവും സുന്ദരനായ കുട്ടിയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടുവെന്നും, എന്നാൽ രാജ്യം മുഴുവൻ തിരഞ്ഞിട്ടും തന്റെ മകനോളം  സുന്ദരനായ ഒരു കുമാരനെ കണ്ടെത്താൻ ക്ഷുരകന് കഴിഞ്ഞില്ലെന്നും അവസാനം അയാൾ അയാളുടെ മകനെത്തന്നെ രാജസന്നിധിയിൽ ഹാജരാക്കിയെന്നും രാജാവ് ക്രൂദ്ധനായി അയാളെ ശിക്ഷിക്കാൻ ഒരുങ്ങിയെങ്കിലും "സർവ: കാന്തമാത്മാനം പശ്യന്തി (സർവ - എല്ലാവരും, ആത്മാനാം - തന്നെ, കാന്തം - സുന്ദരമെന്ന്, പശ്യതി - കാണുന്നു.) എന്ന വാക്യമോർത്ത് ക്ഷമിച്ചു എന്നുമാണ് കഥ.....



സർവ കാന്തമാത്മാനം പശ്യതി

എല്ലാവരും അവരവരെത്തന്നെ നന്നെന്ന് കരുതുന്നു...... 

No comments:

Post a Comment