ഏറെ പ്രത്യേകതകളുള്ള ആചാരങ്ങളാണ് , ചെങ്ങന്നൂർ ദേവീക്ഷേത്രത്തെ കേരളത്തിലെ മറ്റ് പരമ്പരാഗത ദേവീക്ഷേത്രങ്ങളിൽ നിന്ന് ഭിന്നമാക്കുന്നത്.....
ഈ ക്ഷേത്രത്തിൽ ദേവി രജസ്വലയാകുന്നു , അഥവാ തൃപ്പൂത്താകുന്നു , സ്ത്രീത്വത്തിന്റെ ഉർവ്വരതയെ അങ്ങേയറ്റം ഭക്ത്യാദരവോടെ രേഖപ്പെടുത്തുന്ന അപൂർവ്വമായ ഒരാചാരം കൂടിയാണിത്....
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവപാർവ്വതിമാരുടെതാണെങ്കിലും , അടുത്തകാലം വരെ ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത് ദേവിയുടെ പേരിൽ തന്നെ കാരണം അവിടെ നിറഞ്ഞ് നിന്നത് ദേവീ സാന്നിധ്യമാകുന്നു....
എന്നാൽ ഇന്നീ ക്ഷേത്രം അറിയപ്പെടുന്നത് , ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നാണ് ഋതുമതിയാവുന്ന ദേവിയെ ശ്രീകോവിലിന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നു....
അനന്തരം മൂന്ന് ദിനങ്ങളിൽ ദേവിക്ക് പൂജയും , മറ്റാരാധനകളും ഇവിടെയാണ് നടക്കുക , നാലാം ദിവസം ഋതുസ്നാനത്തിനായ് ദേവിയെ പിടിയാനപുറത്തെഴുന്നള്ളിച്ച് വാദ്യഘോഷങ്ങളോടെ പമ്പാ നദിയിലെ ക്ഷേത്രകടവായ മിത്രപ്പുഴ കടവിലേക്കാനയിക്കുന്നു ,
പിന്നീട് സ്ത്രീകളുടെ സാന്നിധ്യത്തിൽ ആറാടിച്ച് തന്ത്രി , പരികർമ്മികളുടെ നേതൃത്വത്തിൽ പൂജകളോടെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കുന്നു , സ്ത്രീത്വത്തെ അതിന്റെ മുഴുവൻ വിശുദ്ധിയോടെയും ആരാധിക്കുന്ന ഈ ചടങ്ങ് ദർശിക്കാൻ ആയിരകണക്കിന് ഭക്തജനങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്....
അഭീഷ്ട സിദ്ധിക്കുള്ള അസുലഭ മുഹൂർത്തമായി ഭകതർ ഈ ചടങ്ങിനെ നോക്കി കാണുന്നു , തൃപ്പൂത്തിനും , തൃപ്പൂത്താറാട്ടിനും , ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥ ഇന്നും നിലവിലുണ്ട്
ഒരിക്കൽ നിർമ്മാല്യത്തിനായ് നട തുറന്ന ശാന്തിക്കാരൻ കണ്ടത് ദേവിയുടെ ഉടയാടയിലെ രക്തകറയാണ് സംശയം തോന്നിയ അദ്ദേഹം രഹസ്യമായി സംഭവം കഴകക്കാരനോടും ദേവസ്വം അധികാരികളോടും പറയുകയും , അവർ സംശയം നിവാരണത്തിന് ഉടയാട ദേശാധികാരികൂടിയായ പഞ്ഞിപ്പുഴ തമ്പുരാന്റെ കൊട്ടാരത്തിലെ മുതിർന്ന സ്ത്രീകളെ കാണിക്കുകയുണ്ടായി ദേവി ഋതുമതിയായതു തന്നെയെന്ന് അവർ പറഞ്ഞെങ്കിലും , വിദഗ്ധ ഉപദേശത്തിനായി പ്രമുഖ തന്ത്രി കുടുംബമായ താഴമൺ മഠത്തിലെ മുതിർന്ന അന്തർജനത്തെ കൂടി കാണിക്കുവാൻ ക്ഷേത്രാധികാരികൾ നിർദ്ദേശിക്കുകയും , തുടർന്ന് അവരും ദേവിയുടെ തൃപ്പൂത്ത് സ്ഥിരീകരിക്കുന്നു...പിന്നീട് ഈ പ്രതിഭാസം മാസാമാസം ആവർത്തിക്കുക കൂടീ ചെയ്തതോടെ അപൂർവ്വമായ ഒരാചാരമായി ദേവിയുടെ ത്രിപ്പൂത്ത് മാറിയെന്നാണ് കഥ ,
അമ്മേ ശരണം ദേവീ ശരണം.
കടപ്പാട്
No comments:
Post a Comment