ഏയ്! സുദാമന്‍, എനിക്കെന്താണ് കൊïുവന്നിരിക്കുന്നത്? എന്തായാലും വേഗം തന്നാലും. ഇലയോ, കായോ, പൂവോ എന്തായാലും സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും എന്നു പറഞ്ഞുകൊï് ആ അവില്‍പ്പൊതി ബലമായി കൈക്കലാക്കി
ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന ഒരു സാധുബ്രാഹ്മണനായിരുന്നു സുദാമാവ്, കുചേലന്‍ എന്നുമറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം ഇല്ലായ്മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി ഭര്‍ത്താവിനോടപേക്ഷിച്ചു. ''നോക്കൂ... ഇവിടെ ഒരുമണി ധാന്യമോ മറ്റ് സാമഗ്രികളോ ഇല്ല. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. അങ്ങയുടെ സതീര്‍ഥ്യനായ ശ്രീകൃഷ്ണന്‍ വിചാരിച്ചാല്‍ എന്തെങ്കിലും പരിഹാരമുണ്ടാകും. ദ്വാരകയില്‍പ്പോയി അദ്ദേഹത്തെക്കണ്ട് സഹായം തേടിയാലും.'''ഭാര്യയുടെ നിര്‍ബന്ധവും ഭഗവാനെ കാണാനുള്ള മോഹവുംകൊണ്ട് സുദാമാവ് ദ്വാരകയാത്രയ്ക്കു സന്നദ്ധനായി. 'ശരി, ഞാന്‍ നാളെത്തന്നെ പുറപ്പെടാം. പക്ഷെ, ഭഗവാനു കാഴ്ചവെക്കാനായി എന്തെങ്കിലും വേണമല്ലോ... സുദാമാവ് പറഞ്ഞു നിര്‍ത്തി.
ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം ആ സാധ്വി അടുത്തുള്ള ഇല്ലങ്ങളിലെല്ലാം നടന്ന് നാലു പിടി നെല്ല് കൊണ്ടുവന്ന് ഉരലില്‍ ഇടിച്ച് അവല്‍ ഉണ്ടാക്കി കിഴി കെട്ടി അദ്ദേഹത്തെ ഏല്‍പിച്ചു.
പുലര്‍ച്ചയ്ക്കുതന്നെ എഴുന്നേറ്റ് കുചേലന്‍ യാത്ര ആരംഭിച്ചു. പലദേശങ്ങള്‍ കടന്ന് ദ്വാരകാരാജധാനിയിലെത്തി. അവിടെ അതിവിശിഷ്ടമായ കൊട്ടാരത്തില്‍ പട്ടുമെത്തയില്‍ ശയിച്ചിരുന്ന ഭഗവാന്‍, സുഹൃത്തിന്റെ വരവറിഞ്ഞ് ചാടി എഴുന്നേറ്റ് ഓടിച്ചെന്നു വാരിപ്പുണര്‍ന്നു. അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ വരവേറ്റ് പട്ടുമെത്തയിലിരുത്തി കാലുകള്‍ കഴുകിച്ചു. സുഗന്ധദ്രവ്യങ്ങളും കുറിക്കൂട്ടുകളും അണിയിച്ച് പൂജിച്ചു സല്‍ക്കരിച്ചു.
രുക്മിണീദേവി ചാമരം വീശി നിന്നു. ക്ഷീണമെല്ലാമകന്നപ്പോള്‍ സുഹൃത്തിനോട് പല വിധ കുശലങ്ങളും ചോദിച്ചൂ ലോകനായകന്‍. ''എന്തുണ്ട് സഖേ വിശേഷം? അങ്ങ് വിവാഹം കഴിച്ചില്ലേ? ഭാര്യാപു
ത്രാദികള്‍ക്കും മംഗളം തന്നെയല്ലേ? യാതൊന്നിലും ആശവച്ചു പുലര്‍ത്താത്ത അവിടുന്ന് പ്രാപഞ്ചിക സുഖങ്ങള്‍ക്കുപുറകേ ഒരിക്കലും പോവുകയില്ല എന്നെനിക്കുറപ്പുണ്ട്. ഞാന്‍ പലപ്പോഴും നമ്മുടെ ഗുരുകുല ലീലകള്‍ ചിന്തിച്ചിരിക്കാറുണ്ട്. സാന്ദീപനീമഹര്‍ഷിക്ക് നാമെല്ലാം പുത്രതുല്യരായിരുന്നുവല്ലോ? ഒരിക്കല്‍ ഗുരുപത്‌നിയുടെ നിര്‍ദേശപ്രകാരം വിറകുതേടി കൊടുംകാട്ടിലെത്തിയതും കടുത്ത കാറ്റിലും മഴയിലും ഇരുട്ടില്‍ ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓര്‍മയില്ലേ? വിറകുമായി മടങ്ങിയെത്തിയ നമ്മെ ഗുരു കെട്ടിപ്പുണര്‍ന്ന് അനുഗ്രഹിച്ചത് നിനക്കോര്‍മയില്ലേ? ഗുരുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക് ഒരിക്കലും നാശമുണ്ടാവില്ല നിശ്ചയം.''
അങ്ങനെ, ബാല്യകാലകഥകള്‍ പലതും പറഞ്ഞ് ശ്രീകൃഷ്ണന്‍ സുഹൃത്തിനൊപ്പം കുറേസമയം സന്തോഷം പങ്കിട്ടു. ഭഗവാന്റെ വാക്കുകള്‍ കുചേലന്‍ ആനന്ദനിര്‍വൃതിയോടെ കേട്ടിരുന്നു. സുദാമാവിനോടൊപ്പം പല പല കഥകളും പറഞ്ഞ് രസിച്ചിരിക്കുന്ന ഭഗവാന്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഏയ്! സുദാമന്‍, എനിക്കെന്താണ് കൊണ്ടുവന്നിരിക്കുന്നത്? എന്തായാലും വേഗം തന്നാലും. ഇലയോ, കായോ, പൂവോ എന്തായാലും സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും എന്നു പറഞ്ഞുകൊണ്ട് ആ അവില്‍പ്പൊതി ബലമായി കൈക്കലാക്കി.
ഭഗവാന്റെ നിലയ്ക്കും, വിലയ്ക്കും ചേര്‍ന്നതല്ലാ തന്റെ ഉപഹാരം എന്നു കരുതി മടിച്ചു നിന്ന കുചേലന്റെ കയ്യിലിരുന്ന അവില്‍പ്പൊതി ആവേശത്തോടെ കൈക്കലാക്കി വാരിയെടുത്ത് വായിലാക്കി ശ്രീവല്ലഭന്‍. രണ്ടാമതും ഒരുപിടി വാരിയെടുക്കവേ ലക്ഷ്മി ദേവിയായ ശ്രീരുക്മിണി കൈയില്‍ കയറിപ്പിടിച്ചു. കാരണം ആദ്യത്തെ ഒരു പിടി അവിലിനാ
ല്‍ത്തന്നെ സുദാമാവിന്റെ സകല ആഗ്രഹങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥനായി മാറിയ ഭഗവാന്‍ ഒരു പിടികൂടി ഭുജിച്ചാന്‍ എന്തുണ്ടാകുമെന്ന് നന്നായി അറിയാവുന്ന ദേവി തടസ്സം നിന്നതില്‍ അത്ഭുതമില്ലല്ലോ?
അന്നു രാത്രി രാജകീയ സുഖസൗകര്യങ്ങളോടെ അവിടെ വസിച്ചശേഷം പിറ്റേന്ന് സുദാമാവ് ഇല്ലത്തേക്കുമടങ്ങി. ഭഗവാന്റെ സൗഹൃദം മാത്രം മോഹിച്ച് മറ്റൊന്നും ആവശ്യപ്പെടാതെ യാത്രയായ സുദാമാവ് ഭഗവാന്റെ ആതിഥ്യമര്യാദയും സ്‌നേഹവും സൗഹൃദവും മനസ്സിലോര്‍ത്ത് നടന്നു. ഏറെ ദൂരം നടന്ന് സ്വഗൃഹത്തിനു സമീപം എത്തിച്ചേര്‍ന്ന ബ്രാഹ്മണന്‍ ആശ്ചര്യചകിതനായി നോക്കി നില്‍ക്കവേ അനേകം തരുണീമണിമാര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ഓടിയെത്തി.
തന്റെ ജീര്‍ണഗൃഹത്തിന്റെ സ്ഥാനത്ത് മനോഹരമായ ഒരു മണിമന്ദിരം. ചുറ്റും അനേകം രാജഗൃഹങ്ങള്‍, ഉദ്യാനങ്ങള്‍. എല്ലാം കണ്ട് മിഴിച്ചു നിന്ന അദ്ദേഹത്തിന്റെ സമീപത്തേക്ക് ലക്ഷ്മീസമാനയായ ഒരു സുന്ദരിയും ആഭരണവിഭൂഷിതകളായ ദാസിമാരും വന്നു ചേര്‍ന്നു. ധന്യാത്മന്‍, അവിടുത്തെ സതീര്‍ഥ്യന്റെ അനുഗ്രഹത്താല്‍ നാമിന്നു ധനാഢ്യരായി. 'വരൂ ഇത് നമ്മുടെ മണിമേടയാണ്. കണ്ടില്ലേ കുംഭഗോപുരങ്ങളും പൊന്‍താഴികക്കുടങ്ങളും ദാസീവൃന്ദവും. ആനക്കൊമ്പിനാല്‍ നി
ര്‍മിച്ച സിംഹാസനങ്ങള്‍, സുവര്‍ണപീഠങ്ങള്‍, ദ്വാരകാധീശന്‍ നമുക്കായ് മറ്റൊരു ദ്വാരക തന്നെ നല്‍കികയതു കണ്ടോ?' ധര്‍മപത്‌നിയുടെ വാക്കുകള്‍ ശ്രവിച്ച് ഭക്തവത്സലനായ ശ്രീഹരിയുടെ മഹിമയോര്‍ത്ത് ആശ്ചര്യവും സന്തോഷവും കലര്‍ന്ന് ആനന്ദാശ്രുവാര്‍ത്തു നിന്നൂ സുദാമാവ്. ഭഗവാന്‍ തന്ന ഐശ്വര്യത്തില്‍ മതിമറക്കാതെ ഭഗവദ് ദാസനായി ജീവിച്ച് ആ ഭാഗവതോത്തമന്‍ ബ്രഹ്മപദമണഞ്ഞു.
ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്
No comments:
Post a Comment