ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, January 11, 2019

ഏകലവ്യൻ




ഏകലവ്യൻ എന്നൊരു നിഷാദ ബാലൻ ദ്രോണരുടെ അടുക്കലെത്തി അസ്ത്രവിദ്യ തന്നെയും പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു.നിഷാദനായതിനാൽ അവനെ ദ്രോണർ ശിഷ്യനായി സ്വീകരിച്ചില്ല.

അവൻ മനസ്താപത്തോടെ കാട്ടിൽ തിരിച്ചെത്തി, തന്റെ കുടിലിന്റെ മുന്നിൽ മണ്ണു കൊണ്ട് ദ്രോണരുടെ പ്രതിമ ഉണ്ടാക്കി വെച്ചു.അതിനെ ഗുരുവായി സങ്കൽപ്പിച്ച് അവൻ ശ്രദ്ധയോടെ അസ്ത്രാഭ്യാസം ചെയ്തു. ഏകാഗ്രമായ ഉപാസനയാൽ അവൻ ലക്ഷ്യഭേദനത്തിൽ അസാമാന്യമായ കഴിവ് നേടി.
രാജകുമാരന്മാർ ഒരു ദിവസം നായാട്ടിനായി കാട്ടിൽ എത്തി. വേട്ടപ്പട്ടികളിൽ ഒന്ന് കുരച്ചു കൊണ്ട് ഏകലവ്യന്റെ നേരെ ചെന്നു. പട്ടി വായ തുറന്ന മാത്രയിൽ ഒന്നിനു പുറകെ ഒന്നായി ഏഴ് ശരങ്ങൾ അതിന്റെ വായിൽ തറച്ചു.അർജ്ജുനൻ ഇതു കണ്ടു വിസ്മയപ്പെട്ടു. 

പാർത്ഥൻ ഈ വിവരം രഹസ്യമായി ഗുരുവിനെ അറിയിച്ചു. എന്നിട്ടു ചോദിച്ചു: "ഞാനാണ് ഏറ്റവും നല്ല വില്ലാളി എന്ന് അങ്ങ് പറയാറുണ്ടല്ലൊ?"



ദ്രോണർ അർജ്ജുനനെയും കൂട്ടി കാട്ടിലെത്തി. ദ്രോണവിഗ്രഹത്തിനു മുൻപിൽ നിന്നും അസ്ത്രാഭ്യാസം നടത്തുന്ന ഏകലവ്യനെ കണ്ടു. "ആരാണ് നിന്റെ ആചാര്യൻ.?" ദ്രോണർ ചോദിച്ചു.പ്രതിമയെ ചൂണ്ടിക്കാട്ടി " ദ്രോണാചാര്യർ" എന്ന വൻ മറുപടി പറഞ്ഞു.


"എന്നാൽ എനിക്ക് ഗുരുദക്ഷിണ തരണം." ദ്രോണർ ആവശ്യപ്പെട്ടു.


" അവിടുന്ന് ആജ്ഞാപിച്ചാലും, ഞാൻ തരാം .. " അവൻ പറഞ്ഞു.
ദ്രോണർ അവന്റെ വലതുകൈയിലെ തള്ളവിരൽ ആവശ്യപ്പെട്ടു. യാതൊരു സങ്കോചവും കൂടാതെ അവൻ ഗുരുവിനെ പ്രണമിച്ച്, വലതുകൈയിലെതള്ളവിരൽ മുറിച്ചെടുത്ത് ദ്രോണർക്ക് നൽകി.അർജ്ജുനന്റെ ഉൾത്താപം ഇതോടെ മാറി. ദ്രോണരും സത്യവാക്കായി, പാർത്ഥനെ ഇനി ആരും ജയിക്കില്ല എന്നുറപ്പുകൊടുത്തു.


No comments:

Post a Comment