നീതിനിർവഹണരൂപമായ സ്വധർമ്മ അനുഷ്ടാനംവഴി കടങ്ങളും കടമകളും വീട്ടാനുള്ള ഘട്ടമാണ് ഗാർഹസ്ത്യം.
ഗൃഹസ്തന്റെ ധർമ്മനിഷ്ടയെ ആശ്രയിച്ചാണ് മറ്റെല്ലാവരുടേയും സ്വസ്തിതി നിലകൊള്ളുന്നത്. മറ്റാശ്രമികളും സ്ത്രീകളും ശിശുക്കളും വൃദ്ധരും ഗൃഹസ്താശ്രമിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ ഗ്രഹസ്തനെ ശ്രേഷ്ടാശ്രമി എന്ന് പറയുന്നു.
ധർമ്മത്തിന്റെ റുണമോചനം എന്ന ഭാഗം നിൻവ്വഹിക്കാനുള്ള കാലമാണ് ഗാർഹസ്ത്യം.
ധർമ്മത്തിന് പ്രവർത്തി എന്നും നിവൃത്തി എന്നും രണ്ടു ഭാഗങ്ങളുണ്ട്. പ്രവർത്തി ധർമ്മത്തിന്റെ ഭാഗമാണ് റുണമോചനം. ജീവിതം ഉച്ചകഴിഞ്ഞാൽ അസ്തമയത്തെക്കുറിച്ച് ചിന്തിക്കണം.
പുത്രനും പുത്രനായികഴിഞ്ഞാൽ ഗൃഹസ്തൻ അടുത്ത ആശ്രമത്തിലേക്ക് കടക്കണം. ഇനിയുള്ളതാണ് നിവൃത്തിധർമ്മം. കടങ്ങളും കടമകളും മകനെ ഏല്പിച്ച് കാമ്യകർമ്മങ്ങളെല്ലാം വിട്ട് നിത്യകർമ്മത്തിലെ മുഖ്യകൃത്യമായ ദേവതോപാസനം തന്നെ ഇനി ചെയ്യണം...
No comments:
Post a Comment