വേണ്ട സാധനങ്ങൾ
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി
കഴിഞ്ഞുപോയ ഒരു കൊല്ലത്തിലെ ഓരോ മാസത്തിലും ശരീരത്തിനുണ്ടായ ദോഷങ്ങള്‍ക്കു പരിഹാരമായി ഓരോ ഔഷധങ്ങള്‍ ചേര്‍ക്കുന്നു എന്നു സങ്കല്‍പ്പം.
1. ചിങ്ങം - മുക്കുറ്റി
2. കന്നി - കീഴാര്‍നെല്ലി
3. തുലാം - ചെറൂള (വേര്)
4. വൃശ്ചികം - തഴുതാമ (വേര്)
5. ധനു - മുയല്‍ചെവിയന്‍
6. മകരം - കുറുന്തോട്ടി (വേര്)
7. കുംഭം - ബലിക്കറുക
8. മീനം - ചെറുകടലാടി
9. മേടം - പൂവാംകുറുന്നില (വേര്)
10. ഇടവം - കക്കും കായ
11. മിഥുനം - ഉലുവ
12. കര്‍ക്കടകം - ആശാളി
(ഇതില്‍ കക്കും കായയുടെ പരിപ്പ് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് കട്ട് കളഞ്ഞെടുക്കണം)
ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.
ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം.
കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം.
No comments:
Post a Comment