ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, February 3, 2018

സര്‍വ്വദാ വിശ്രാന്തി - അമൃതവാണി

ത്യജിച്ചിട്ട്‌ ഭുജിക്കുന്നതാണ്‌ ആദ്ധ്യാത്മികത. ആദ്യം നമ്മുടെ ഭാരങ്ങളെല്ലാം ഇറക്കിവയ്ക്കുക. പിന്നെ ലോകത്തിനുവേണ്ടി വീണ്ടും തോളില്‍ ഏറ്റുക. അപ്പോഴതൊരു കനമായി തോന്നുകയില്ല. എന്നുതന്നെയല്ല, ലോകത്തിന്റെ ഭാണ്ഡം ചുമക്കുന്നത്‌ ആനന്ദകരമായി അനുഭവപ്പെടുകയും ചെയ്യും. വയറൊഴിഞ്ഞിട്ട്‌ കഴിക്കുന്ന ആഹാരം പോലെ. സ്വന്തം ചുമട്‌ ഇറക്കി വയ്ക്കാനറിയാതെ ലോകത്തിന്റെ ഭാരംകൂടി ചുമക്കാന്‍ പുറപ്പെട്ടാല്‍ കുഴഞ്ഞുപോകയേയുള്ളൂ. ലോകത്തെ തോളിലേറ്റാന്‍ ഒരുങ്ങും മുന്‍പ്‌ അതുകൊണ്ട്‌ ക്ഷീണിക്കുകയില്ലെന്ന്‌ നമുക്ക്‌ ഉറപ്പുവേണം. ആദ്യം ലോകത്തിന്റെ ദുഃഖങ്ങള്‍ നമ്മളെ തളര്‍ത്തുവാന്‍ പോരുന്നതായിരുന്നു. ഇപ്പോള്‍ സര്‍വ്വദാ വിശ്രാന്തിയനുഭവിക്കുന്ന മനസ്സിന്‌ അതൊരു പ്രശ്നമാകുന്നില്ല.


– മാതാ അമൃതാനന്ദമയീദേവി

No comments:

Post a Comment