ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, February 1, 2018

ഭക്തിയും ഭഗവാനും - അമൃതവാണി

ഈശ്വരപ്രേമത്തിന്‌ വിലയായി നമ്മള്‍ നമ്മളെത്തന്നെ സമര്‍പ്പിച്ചാല്‍, നമ്മള്‍ സ്വയം പ്രാര്‍ത്ഥനയായി മാറിയാല്‍, അവിടെപ്പിന്നെ വ്യക്തിയില്ല, ഭഗവാനേയുള്ളൂ. ഭക്തനില്ലെങ്കില്‍ ഭഗവാനെവിടെ? അവിടെ രണ്ടുമുണ്ടെന്ന്‌ പറയാന്‍ വയ്യ. പ്രേമം മാത്രമേയുള്ളൂ. പ്രാര്‍ത്ഥനകൊണ്ട്‌ ഈ അത്ഭുതം സൃഷ്ടിക്കാം. കണ്ണീരിന്‌ അത്ര ശക്തിയുണ്ട്‌. ധ്യാനംകൊണ്ട്‌ നമുക്ക്‌ കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം എന്താണ്‌? ധ്യാനിക്കുന്ന വസ്തുവുമായി ഐക്യം പ്രാപിക്കുകയാണ്‌. അതുപോലെ സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമായിത്തീരുകയാണ്‌ കരയുന്നതിലൂടെ നമ്മള്‍ ചെയ്യുന്നത്‌. അതുകൊണ്ടാണമ്മ പറഞ്ഞതു കണ്ണീരൊഴുക്കിയുള്ള പ്രാര്‍ത്ഥനയോളം വലിയ ധ്യാനമില്ലെന്ന്‌.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment