ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, February 23, 2018

സാധകനും ബാഹ്യസഹായവും - അമൃതവാണി

ആത്മീയപാതയില്‍ സാധകന്റെ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുന്ന ഒരു ഘട്ടമുണ്ട്‌. അത്‌ തനിക്ക്‌ സ്വയം അറിയാന്‍ കഴിയുകയില്ല. എന്നാല്‍ ഗുരുവിന്‌ കാണാന്‍ കഴിയും. പ്രയത്നമില്ലാതെ പുരോഗമിക്കുന്ന ഈ ഘട്ടത്തിലെത്തിച്ചേരണമെങ്കില്‍ ആദ്യം കുറെ വിയര്‍പ്പൊഴുക്കിയേ മതിയാകൂ. ഒരു ഉപഗ്രഹം വിക്ഷേപിക്കണമെങ്കില്‍ അതിന്‌ പിന്നില്‍ എത്രയോപേരുടെ എത്ര നാളത്തെ പ്രയത്നം വേണം. വളരെ ശക്തിയുള്ള റോക്കറ്റുപയോഗിച്ചു മാത്രമേ അതിനെ ഭൂമിയുടെ അന്തരീക്ഷം കടത്തിവിടാന്‍ കഴിയൂ. എന്നാല്‍ ഭൂമിയുടെ ആകര്‍ഷണപരിധിക്ക്‌ പുറത്തായാല്‍ പിന്നെ മുന്നോട്ടുപോകാന്‍ ശക്തിയൊന്നും വേണ്ട. അതുപോലെ സാധകനും ആദ്യമാദ്യം ബാഹ്യസഹായവും വളരെയധികം സ്വപ്രയത്നവും കൊണ്ടുമാത്രമേ അല്‍പ്പമെങ്കിലും മുന്നോട്ടുപോകാന്‍ പറ്റൂ.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment