ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, February 8, 2018

ഐക്യത്തിന്റെ ദൃഷ്ടി - അമൃതവാണി

ചിന്തകള്‍ ഈശ്വരന്‌ നേരെ തിരിച്ചുവിടുന്നതാണ്‌ ഭക്തി. അതാണമ്മ ഭക്തിക്ക്‌ പ്രാധാന്യം കൊടുക്കുന്നത്‌. ഋഷിയുടെ മനസ്സില്‍ ലൗകികചിന്തകള്‍ക്കിടമില്ല. അവിടെ അഹന്തയ്ക്ക്‌ വളരാന്‍ വേണ്ട ആഹാരം കിട്ടാനില്ല. ശീലംകൊണ്ട്‌ ഇന്ന്‌ നമ്മള്‍ യാന്ത്രികമായ ചിന്തകളുടെ ആവര്‍ത്തനത്തിലാണ്‌ ജീവിക്കുന്നത്‌. ജ്ഞാനിയുടെ ചിന്തകള്‍ യാന്ത്രികമല്ല. അവ അവരുടെ പൂര്‍ണനിയന്ത്രണത്തിലാണ്‌. ജ്ഞാനി ഹൃദയത്തിലാണ്‌ നിലകൊള്ളുന്നത്‌, നമ്മള്‍ ബുദ്ധിയിലും. അഹന്തയുടെ ഭരണാധികാരം ബുദ്ധിയുടെ അതിരുകള്‍ക്കകത്ത്‌ ഒതുങ്ങുന്നതാണ്‌, ഹൃദയത്തിന്റെ തലത്തിലല്ല. വസ്തുക്കളെയും വസ്തുതകളെയും നല്ലതെന്നും ചീത്തയെന്നും വേണ്ടതെന്നും വേണ്ടാത്തതെന്നുമൊക്കെ വേര്‍തിരിച്ചുകാണുന്നത്‌ അഹന്ത ഭരിക്കുന്ന ബുദ്ധിയുടെ ലക്ഷണമാണ്‌. ജ്ഞാനിയുടെത്‌ വിശ്വാസം നല്‍കുന്ന ഐക്യത്തിന്റെ ദൃഷ്ടിയാണ്‌. അവിടെ സംശയങ്ങളില്ല, അവിടെ അതിര്‍വരമ്പുകളില്ല, അവിടെ പ്രപഞ്ചവും താനും ചേര്‍ന്ന പൂര്‍ണസത്ത മാത്രമേയുള്ളൂ.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment