ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, February 19, 2018

മഹാലക്ഷ്മി വന്ന വെള്ളിയാഴ്ച - പുരാണകഥകൾ


ചോള രാജാവ് വളരെയധികം വ്യസനത്തോടെ ഇരിക്കുന്നു. എന്താണ് കാരണം എല്ലാവരും ചോദിച്ചു. രാജാവിന്റെ ഒരേപോലത്തെ ചോദ്യങ്ങള്‍ ദൈവം എവിടെയുണ്ട്?, ഏതു ദിശയെ നോക്കിയാണിരിക്കുന്നത്?. ഇപ്പോള്‍ എന്തു ചെയ്യുന്നു? എന്നതാണ് മൂന്നു ചോദ്യങ്ങള്‍.


അവസാനം രാജാവ് മന്ത്രിയെ വിളിച്ചുപറഞ്ഞു നാളെ രാവിലെ എനിക്കുത്തരം കിട്ടണം ഇന്നു പോകൂ എന്ന്. നാളെ കാണണം എന്നു പറഞ്ഞുവിട്ടു. മന്ത്രി വിഷമസമേതനായി വീട്ടില്‍ എത്തിച്ചേര്‍ന്നു. ഭാര്യയും മകളും മാത്രമുള്ള ഒരു കൊച്ചുവീട് (ഇന്നത്തെപ്പോലെയുള്ള മന്ത്രിമാരുടെ വീടല്ല.) മകളുടെ പ്രായം പന്ത്രണ്ടുമാത്രം. മകളെ കണ്ടതും അച്ഛനായ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. കാരണം ഈ ഒരു രാത്രിയെ കുടുംബത്തോടെ ജീവിക്കാന്‍ അവസരമുള്ളൂ. നാളെ പ്രഭാതത്തില്‍ രാജാവിന് ഉത്തരം നല്‍കിയില്ലെങ്കില്‍ തലപോകും എന്നു ഉറപ്പാണ്. എന്ന് മകളോടായി അച്ഛന്‍ വളരെ കഷ്ടപ്പെട്ടു പറഞ്ഞുതീര്‍ത്തു.
അതിനു മകളുടെ മറുപടി ആവൂ:- ഇത്രയേ ഉള്ളൂ-ഇതിനാണോ ഇത്ര പരിഭവം അച്ഛന്‍ പരിഭ്രമിക്കണ്ട. നാളെ രാജ്യസഭയില്‍ ഞാന്‍ പോകാം എന്നായി മകള്‍. പ്രഭാതത്തില്‍ എല്ലാവരും നേരത്തെ എഴുന്നേറ്റു. അച്ഛന്‍ സന്ധ്യാവന്ദനം പൂജകള്‍ വിധിപോലെ നിര്‍വഹിച്ചു. മകള്‍ കുളിച്ച് നെറ്റിയില്‍ കുറി തൊട്ടു. തലമുടി പിന്നിക്കെട്ടി മുല്ലപ്പൂ ചൂടി ഒരു ദേവകന്യകയെപ്പോലെ രാജ്യസഭയിലേക്ക് യാത്ര തിരിച്ചു. കാവല്‍ക്കാരന്‍ തടഞ്ഞു. കാവല്‍ഭടന്മാരോടായി കൊച്ച് ബാലിക പറയുന്നു. എനിക്ക് മഹാരാജനെ കാണണം ഇന്നലെ രാജാവിനുണ്ടായ സംശയം തീര്‍ക്കാനാണ് വന്നിരിക്കുന്നത്.



ഞാന്‍ സഭയിലെ മന്ത്രിപുത്രിയാണ് എന്നു രാജാവിനോടു പോയി പറയുവാന്‍ പറയുന്നു കൊച്ചുമകള്‍- രാജാവിന്റെ ഉത്തരവു കിട്ടിയതും രാജസഭയില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. കൊച്ചുകമള്‍ രാജാവിനോടായി ചോദിക്കുന്നു. അങ്ങയുടെ സംശയം ഒന്നാവര്‍ത്തിക്കാമോ?ഏ. വീണ്ടും രാജാവ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. മന്ത്രിയുടെ മകള്‍ ഒരു പാത്രത്തില്‍ പാല്‍ കൊണ്ടുവരുത്തിയാല്‍ നന്നായിരുന്നു. പാത്രത്തോടെ പാല്‍ വാങ്ങിയ കുട്ടി രാജാവിനോടായി ചോദിക്കുന്നു. ഈ പാലില്‍ നിന്ന് എന്തൊക്കെയെടുക്കാന്‍ സാധിക്കും? -പാല്‍, തൈര്, വെണ്ണ, മോര്, നെയ്യ് എന്ന് മഹാരാജാവ് മറുപടി പറയുംമുമ്പെ കുട്ടിയുടെചോദ്യം. ഈ പാലില്‍ എവിടെയൊക്കെ-തൈര്, എവിടെയൊക്കെ വെണ്ണ, എവിടെയൊക്കെ നെയ്യ് എന്നു കാണിച്ചുതന്നാലും 

രാജാവ് നിന്നിടത്തുനിന്ന് സ്തംഭിച്ചുപോയി.


അടുത്ത ചോദ്യത്തിനായി ഒരു അഞ്ചുതിരിയിട്ട നിലവിളക്കു കത്തിച്ചുകൊണ്ടുവന്നു രാജസഭയില്‍ വെക്കാന്‍ മകള്‍ പറഞ്ഞു . രാജാവിനോട് അടുത്തചോദ്യം ഉന്നയിച്ചു. ഈ വിളക്കിന്റെ പ്രകാശം ഏതുദിശയെയാണ് നോക്കി പ്രകാശിക്കുന്നത്.

 അതിനും രാജാവു മൗനം. 

വിളക്കിന്റെ പ്രകാശം എല്ലാ ദിശയിലേക്കും ഉണ്ടല്ലോ. 

അടുത്ത ചോദ്യം ദൈവം. ഇപ്പോള്‍ എന്തുചെയ്യുന്നു. അതിന് മന്ത്രിയുടെ മകള്‍ രാജാവിനോടായി പറയുന്നു-കുറച്ചു സമയത്തേക്ക് എന്നെ ഈ രാജസിംഹാസനത്തില്‍ ഇരിക്കാന്‍ അനുവദിക്കണം എന്നായി. അതിന് അദ്ദേഹം സമ്മതം നല്‍കിയതും മന്ത്രി കുമാരി കാവല്‍ ഭടന്മാരെ വിളിച്ചു കല്‍പ്പിക്കുന്നു. ഈ നില്‍ക്കുന്ന രാജനെ കൈയാമം വെച്ച് തുറങ്കലില്‍ ഇടൂ എന്നുപറഞ്ഞു തീര്‍ന്നതും സഭയാകെ കോരിത്തരിച്ചുപോയി.

ദൈവം ഇതുതന്നെയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന മറുപടിയും മന്ത്രി കുമാരി പറഞ്ഞു തീര്‍ത്തു. രാജാവിന് എന്തെന്നില്ലാത്ത സന്തോഷം. കൊച്ചു ബാലിക എന്റെ എല്ലാ സംശയങ്ങളും അകറ്റി. നീ ബുദ്ധിമതിയാണ് അതുകൊണ്ട് ഇന്നുമുതല്‍ ഈ രാജ്യം നിനക്കുള്ളതാണ്. നീയാണ് രാജകുമാരി. നീയാണ് രാജ്യം ഭരിക്കേണ്ടത് എന്നു രാജാവ് ബ്രാഹ്മണ മന്ത്രി കുമാരിയോടായി പറഞ്ഞു.

അതിനുള്ള മറുപടിയും പറയുന്നു. ഞങ്ങള്‍ ബ്രാഹ്മണരാണ്, ബ്രാഹ്മണര്‍ രാജ്യം ഭരിക്കാന്‍ പാടില്ല. അത് ക്ഷത്രിയര്‍ക്കുള്ളതാണ് എന്നുപറഞ്ഞു വീണ്ടും മകളോടായി രാജാവ് പിന്നെ എന്താണ് വേണ്ടത്. അതിന് മറുപടിയായി മകള്‍ പറയുന്നു. വരുന്ന വെള്ളിയാഴ്ച നമ്മുടെ രാജ്യത്തില്‍ എന്നെ ഒഴിച്ച് ആരും തന്നെ വീട്ടില്‍ മുറ്റത്ത് കോലങ്ങള്‍ ഇടുകയോ വിളക്കുകൊളുത്തി സന്ധ്യാ ആരാധന ചെയ്യുകയോ ചെയ്യരുത് എന്നുപറഞ്ഞു.


രാജാവ് അതിന് സമ്മതിക്കുകയും ചെയ്തു.- ആ പറഞ്ഞ വെള്ളിയാഴ്ച സുദിനം എത്തിച്ചേര്‍ന്നു. അതിരാവിലെ എഴുന്നേറ്റ് മകള്‍ വീടുവൃത്തിയാക്കുകയും സന്ധ്യാസമയത്ത് വീട്ടുമുറ്റത്ത് ചാണകംകൊണ്ടു മെഴുകി വൃത്തിയാക്കി കോലം ഇട്ട് നിലവിളക്കു കൊളുത്തിവെച്ചു. വീട്ടിനുള്ളിലും ഐശ്വര്യമായി കോലങ്ങള്‍ ഇട്ടു നിലവിളക്കുകൊളുത്തി വെച്ചു.


സന്ധ്യാസമയം വെള്ളിയാഴ്ച മഹാലക്ഷ്മിയുടെ വരവായി. ഗ്രാമവീഥി വിളക്ക്കത്തിക്കുകയോ വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. വ്യസനസമേതം ലക്ഷ്മീദേവി നടന്നു. അതാ ഒരു കൊച്ചുവീട് നല്ല ഐശ്വര്യം. വിളക്കാണെങ്കില്‍ ഭംഗിയോടെ തെളിഞ്ഞു കാണുന്നു. അവിടേക്കു പോകാം എന്നുപറഞ്ഞു കൊച്ചുമകളുടെ വീട്ടില്‍ കയറിയതും വീട്ടിലേക്ക് സര്‍വഐശ്വര്യവും വന്നുചേര്‍ന്നു.

No comments:

Post a Comment