തനിക്ക് വഴിതെറ്റിയെന്നറിഞ്ഞാല്‍ തിരുത്താനുള്ള ശ്രമമെങ്കിലുമുണ്ടാകും. എന്നാല്‍ തന്റെ വഴി ശരിയാണെന്ന വിശ്വാസത്തോടെ തെറ്റായ വഴിയെ ചരിക്കുന്നവരെയോ ? അവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. ആധ്യാത്മികതയില്‍ ഏറ്റവും അപകടം പതിയിരിക്കുന്നത് ഈ തെറ്റിദ്ധാരണ ഉണ്ടാകുന്നതിലാണ്. സാധനയുടെ ചില ഘട്ടങ്ങളില്‍ ദിവ്യപ്രകാശം കണ്ടെന്നുവരാം. സുഗന്ധം അനുഭവപ്പെട്ടെന്ന് വരാം. മനസ്സുതന്നെ സൃഷ്ടിക്കുന്ന മായാലോകമാണതെന്ന് നമ്മളറിയുന്നില്ല. ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നതെല്ലാം പുറമെ ആസ്വദിക്കുന്നതിനെക്കാള്‍ നന്നായി അവിടെ ആസ്വദിക്കാം. നൃത്തവും വാദ്യവും സംഗീതവും എല്ലാം അനുഭവിക്കാം. നമ്മള്‍ ലക്ഷ്യത്തിലെത്തിയെന്ന് തന്നെ കരുതാന്‍ വേണ്ടതെല്ലാം അവിടെ കാണും. അതോടെ നമ്മുടെ പ്രയത്നവും നിലയ്ക്കും. നമ്മള്‍ ചെന്നെത്തിയിരിക്കുന്നത് ഒരുതരം ത്രിശങ്കുസ്വര്‍ഗത്തിലാണെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കാതെ എങ്ങനെയറിയാന്‍ കഴിയും? മോക്ഷ സുഖത്തിന്റെ മരീചിക മാത്രമാണിത്തരം അനുഭവങ്ങള്‍. അവയൊന്നും ലക്ഷ്യത്തോടടുക്കാന്‍ ഒരുതരത്തിലും സഹായിക്കുന്നവയല്ല. അവയ്ക്ക് പിന്നാലെ പോയാല്‍ ആത്മീയ മരണം സുനിശ്ചിതമാണ്.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment