ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, February 20, 2018

നിസ്സഹായന്‍ - അമൃതവാണി

ഒരാള്‍ തനിക്ക്‌ മഹാത്മാവിന്റെ സ്നേഹവും കാരുണ്യവുമൊന്നുമാവശ്യമില്ലെന്ന്‌ തീരുമാനിച്ചാല്‍ അത്‌ നിര്‍ബന്ധിച്ച്‌ അടിച്ചേല്‍പ്പിക്കാനാകാത്തതാണ്‌. അക്കാര്യത്തില്‍ മാത്രം മഹാരാജാവും നിസ്സഹായനാണ്‌. സൂര്യപ്രകാശത്തില്‍ എല്ലാപൂക്കളും വിരിയുന്നു. നിശാഗന്ധി അപ്പോള്‍ കൂമ്പാനാണ്‌ മുതിരുന്നതെങ്കില്‍ അത്‌ തടയാന്‍ ഭൂമിയുടെ തന്നെ ശക്തിസ്രോതസ്സായ സൂര്യന്‌ കഴിയില്ല. അതുപോലെ മഹാത്മാവ്‌ ഒരു നിറഞ്ഞ സാന്നിധ്യമാണ്‌. അത്‌ എവിടെയും എപ്പോഴും തുറന്ന ഹൃദയങ്ങള്‍ക്ക്‌ ലഭിക്കുകയും ചെയ്യും. ഒരാളിനു വേണ്ടെന്നു വച്ചാല്‍ വേണ്ട. ആവശ്യക്കാരായ മറ്റുള്ളവരിലേക്ക്‌ ആ കരുണ ഒഴുകിക്കൊള്ളും.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment