ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, February 5, 2018

മാര്‍ഗനിര്‍ദ്ദേശം - അമൃതവാണി

സാധാരണ ജീവന്റെ പ്രാര്‍ത്ഥനകൊണ്ടൊന്നും മറ്റൊരാളുടെ അഹംബോധം ഇല്ലാതാക്കാന്‍ കഴിയുകയില്ലാ അതിന്‌ അവനവന്റെതന്നെ പ്രയത്നവും സദ്ഗുരുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമാണ്‌. മഹാത്മാക്കളുടെ സാന്നിദ്ധ്യത്തില്‍ അഹന്ത വേഗം നശിക്കും. മനോനാശം എളുപ്പത്തില്‍ പ്രാപിക്കാന്‍ പറ്റും. സദ്ഗുരുവിന്‌ തന്റെ കൃപാകടാക്ഷം സങ്കല്‍പ്പമോ സ്പര്‍ശമോ ഒന്നുകൊണ്ടുമാത്രം ശിഷ്യനില്‍ വലിയ പരിവര്‍ത്തനം നടത്തുവാന്‍ കഴിയും. വേണമെന്നുവച്ചാല്‍ അവര്‍ക്ക്‌ തന്റെ ശിഷ്യനോ ഭക്തനോ ആത്മസാക്ഷാത്ക്കാരം തന്നെ നല്‍കാം. മഹാത്മാവിന്റെ ഇച്ഛ ഈശ്വരേച്ഛയില്‍നിന്ന്‌ അല്‍പം പോലും ഭിന്നമല്ല. അവര്‍ക്ക്‌ അസാദ്ധ്യമായി ഒന്നും തന്നെയില്ല.


മാതാ അമൃതാനന്ദമയി


No comments:

Post a Comment