ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, February 13, 2018

മുക്തി വിശ്വാസമല്ല - അമൃതവാണി

താന്‍ മുക്തനായി എന്നാരെങ്കിലും സ്വയം വിശ്വസിക്കുന്നുവെങ്കില്‍ അത്‌ ഏറ്റവും വലിയ ബന്ധനമാണെന്നമ്മ പറയും. മുക്തി വിശ്വാസമല്ല, മറ്റൊരാളോട്‌ പറയാനാകാത്ത, മുക്തനാകാനൊരു ‘ഞാന’വശേഷിക്കാത്ത, അവസ്ഥയാണത്‌. താന്‍ ബ്രഹ്മമാണെന്നും ആത്മാവാണെന്നും താനതറിഞ്ഞു കഴിഞ്ഞെന്നും ഒക്കെ സ്വയം ഭ്രമിക്കുന്നവര്‍ അത്‌ പഴയ അഹന്തയുടെ പുതിയ രൂപമാണെന്ന്‌ തിരിച്ചറിയുന്നില്ലെന്നേ ഉള്ളൂ. അഹങ്കാരം എപ്പോഴും അദൃശ്യനായിട്ടാണ്‌ ഉള്ളില്‍ക്കടക്കുന്നത്‌. അത്‌ നമ്മള്‍ കാണില്ല. കണ്ടാലും താന്‍ മുക്തനാണെന്ന്‌ വിചാരിക്കുന്നവന്‍ അതിനെ പരിഗണിക്കുകയില്ല. അഹങ്കാരത്തിനുള്ളില്‍ ഇടം കിട്ടിയാല്‍പ്പിന്നെ പഴയ ശീലങ്ങളും സ്വഭാവങ്ങളും കടന്നു വരികയായി. എന്തിനധികം! താമസിയാതെ നമ്മള്‍ ലോകത്തിന്റെ പിടിയിലമരുകയായി.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment