ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, February 2, 2018

ജീവന്റെ സൗന്ദര്യം - അമൃതവാണി

സ്നേഹവും കരുണയും ഒന്നും കാണാന്‍ പറ്റുന്നവയല്ല. അവ അളക്കാനും കഴിയില്ല. വാക്കുകള്‍കൊണ്ട്‌ പകര്‍ന്നുകൊടുക്കാനും കഴിയില്ല. ഇതുപോലെ സയന്‍സിന്റെ വരുതിക്ക്‌ നില്‍ക്കാത്ത ഭാവങ്ങളാണ്‌ ജീവിതത്തിന്റെ അടിസ്ഥാനം. ഈ ഗുണങ്ങളൊന്നുമില്ലെങ്കില്‍ ജീവിതം തന്നെ ഉണങ്ങിപ്പോവില്ലേ. ജീവന്റെ സൗന്ദര്യവും മഹത്വവും സ്നേഹത്തിലും വിശ്വാസത്തിലുമാണ്‌ നിലനില്‍ക്കുന്നത്‌. ജീവിതമാണ്‌ അങ്ങയുടെ വ്യാഖ്യാനം. അല്ലാതെ വാക്കുകളല്ല. സ്നേഹം എന്തെന്നറിയാത്ത ജീവിതം യന്ത്രത്തിനെപ്പോലെ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടിലുള്ളതായിത്തീരും.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment