ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, January 6, 2018

ദേഷ്യം - അമൃതവാണി

നിങ്ങള്‍ ഇപ്പോള്‍ ഒരു കമ്പനിയുടെ അധികാരസ്ഥാനത്ത്‌ ഇരിക്കുകയാണെന്നുവച്ചോ, തൊഴിലാളികള്‍ ചില അവകാശങ്ങളുന്നയിച്ചുകൊണ്ട്‌ സമരം തുടങ്ങാന്‍ പോവുകയാണ്‌. സമരനേതാവ്‌ നിങ്ങളെ വന്നുകണ്ട്‌ അവരുടെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. അവയെല്ലാം ന്യായമല്ലെന്നും സാധിച്ചുകൊടുക്കാന്‍ കഴിയുന്നതല്ലെന്നും നിങ്ങള്‍ക്ക്‌ നന്നായി അറിയാം. സമരനേതാവിന്റെ പെരുമാറ്റവും അഹങ്കാരവും കണ്ടാല്‍ സാധാരണഗതിയില്‍ നിങ്ങള്‍ക്ക്‌ ആദ്യം മനസ്സില്‍ പൊന്തുന്നത്‌ ദേഷ്യമായിരിക്കും. എന്നാലത്‌ നിങ്ങളവിടെ പ്രകടിപ്പിക്കുമോ? ഒരിക്കലുമില്ല. കാരണം. നിങ്ങള്‍ക്കറിയാം അപ്പോള്‍ ദേഷ്യം പ്രകടിപ്പിച്ചാല്‍ സമരത്തിന്‌ തിരികൊളുത്തുമെന്ന്‌.
തൊഴിലാളികളുടെ വിരോധം സമ്പാദിക്കുകയല്ലാതെ അതുകൊണ്ട്‌ ഒരുഗുണവുമില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ നമ്മള്‍ അതേ നാണയത്തില്‍ അയാള്‍ക്ക്‌ മറുപടി കൊടുക്കുന്നില്ല. മുമ്പ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുമാറിയിട്ടുള്ളതിന്റെ വെളിച്ചത്തില്‍ നാം സാഹചര്യത്തെ വിലയിരുത്തുന്നു.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment