ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, January 22, 2018

മനുഷ്യരാശിയുടെ താളലയം - അമൃതവാണി

പണ്ടുണ്ടായിരുന്ന ഋഷികള്‍ കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ മഹത്വം വിവരിക്കുവാന്‍ വാക്കുകളില്ല. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകമെന്നോ ഒരു നരകമായേനെ. മഹാത്മാക്കളുടെ ത്യാഗവും കൃപയുമാണ്‌ ലോകത്തെ താങ്ങിനിര്‍ത്തുന്നത്‌. സ്വാര്‍ത്ഥമതികളായ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാപത്തിന്റെ ഇരുട്ടകറ്റുന്നത്‌ ആ തേജോദീപ്തിയാണ്‌. അതാണ്‌ മനുഷ്യരാശിയുടെ താളലയം നിലനിര്‍ത്തിക്കൊണ്ട്‌ പോകാന്‍ സഹായിക്കുന്നത്‌. അവരാണ്‌ ലോകത്തിന്‌ ശരിയായ നന്മ ചെയ്യുന്നവര്‍. മഹാത്മാക്കളുടെ കൃപ തങ്ങളെ എതിര്‍ക്കുന്നവരെക്കൂടി പരിപൂതമാക്കുന്നതാണ്‌.


– മാതാ അമൃതാനന്ദമയി


No comments:

Post a Comment