അപൂര്‍ണവും വാസനാബദ്ധനുമായ ശിഷ്യനില്‍ പലപ്പോഴും വിവേകത്തെ തട്ടി നീക്കി അഹങ്കാരവും, ക്രോധാദി കിങ്കരന്മാരും തലപൊക്കിയെന്ന് വരാം. അവ കാരണം ഗുരുവിന്റെ ശിക്ഷ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്ന് വരാം. അപ്പോഴൊക്കെ ഗുരുവിന്റെ കരുണതന്നെയാണ് പ്രധാനമായും ശിഷ്യന് പിടിവള്ളിയാകുന്നത്. ആ കനിവിന്റെ അമൃതലേപനം പുരട്ടിയാല്‍ ഉണങ്ങാത്ത മുറിവേതാണുള്ളത്? ശിഷ്യന്റെ മനസ്സിന്റെ മുറിവുകളില്‍നിന്നൊലിക്കുന്ന ചലവും പഴുപ്പുമായ ദേഷ്യം, വേദന, വിഷാദം തുടങ്ങിയ പ്രതികൂല ഭാവനകളെ എല്ലാം ഗുരുവിന്റെ കാരുണ്യം നിശേഷം തുടച്ചുനീക്കുന്നു. ശിഷ്യന്റെ ബലഹീനതകള്‍ അറിയുന്ന ആളാണ് ഗുരു. അതുകൊണ്ടദ്ദേഹം അവന്റെയുള്ളില്‍ തനിക്കെതിരായി ദേഷ്യമോ എതിര്‍പ്പോ ഉണ്ടായാലും അതെല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു. ഗുരുവിന്റെ കാരുണ്യപൂര്‍ണ്ണമായ വാത്സല്യം നിലാവുപോലെ ആവരണം ചെയ്തു താപത്രയങ്ങളുമകറ്റി ശിഷ്യന് ഉള്‍ക്കുളിരേകുന്നു.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment