ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, January 3, 2018

അമൃതവാണി

തുടക്കത്തില്‍ സാധകന്മാരും ചെയ്യുന്നത്‌ ഭരണാധികാരിയുടെ നയതന്ത്രജ്ഞത പിന്തുടരുകയാണ്‌. ഉള്ളിലെ ദേഷ്യവും അഹങ്കാരവും ഒന്നും പുറത്തുകാണിക്കാതെ, പണ്ട്‌ അങ്ങനെ പ്രകടിപ്പിച്ചപ്പോഴുണ്ടായ ഭവിഷ്യത്തുക്കള്‍ ഓര്‍ത്തുകൊണ്ട്‌, സാധകനും ആദ്യമാദ്യം സാഹചര്യങ്ങളോടും വ്യക്തികളോടും പ്രതികരിക്കാന്‍ പരിശീലിക്കണം. പക്ഷേ, ഒരു പ്രധാന വ്യത്യാസമുള്ളത്‌ സാധകന്റെ ലക്ഷ്യം മനസ്സിലുണ്ടായിട്ടുള്ള ദുഷ്ചിന്തകളെ കണ്ടെത്തി നശിപ്പിക്കലാണ്‌. എന്നാല്‍ ലോകവ്യവഹാരത്തില്‍ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്‌ തല്‍ക്കാലം ഏത്‌ വിധേനയും പ്രതിസന്ധികള്‍ തരണം ചെയ്യാനാണ്‌. ഞെരിഞ്ഞിലിന്‌ മുകളില്‍ മണ്ണുവാരിയിട്ട്‌ നടക്കാന്‍ വഴിയൊരുക്കുന്നതുപോലെയാണവരുടെ പ്രവൃത്തി. അതിന്റെ പരിണിതഫലത്തെക്കുറിച്ച്‌ അവര്‍ ചിന്തിക്കുന്നില്ല. വൈകാരിക ചിന്തകള്‍ അടിച്ചമര്‍ത്തുന്നതുകൊണ്ടുമാത്രം അവ നശിക്കുന്നില്ലെന്ന്‌ അവര്‍ അറിയുന്നില്ല. അവ മനസ്സിന്റെ ആഴങ്ങളിലേക്ക്‌ പോവുകയാണ്‌. അവിടെക്കിടന്നവ കിളിര്‍ക്കുന്നു. അബോധ മനസ്സിന്റെ ഇരുട്ടില്‍ അവയുടെ വേരുകള്‍ പടരുന്നു. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്‌ ഈ അധമവാസനകള്‍ തലപൊക്കുമ്പോള്‍ സാധാരണക്കാരന്‍ തകര്‍ന്നുപോകുന്നു. ഈ ഭൂതത്തെ താന്‍തന്നെ സൃഷ്ടിച്ചതാണെന്ന്‌ അപ്പോള്‍ അവന്‍ ഓര്‍ക്കുന്നില്ല. ആദ്യം മുതല്‍തന്നെ അവന്‍ മനസ്സിനെ കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരവസ്ഥവരുമായിരുന്നില്ല.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment