ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, January 17, 2018

ഗുരുവിന്റെ കരുണ - അമൃതവാണി

ഗുരുശിഷ്യബന്ധത്തില്‍ അടിച്ചമര്‍ത്തപ്പെട്ട അമര്‍ഷമെന്നൊരു ഘടകമില്ല. അവിടെ ശിഷ്യന്റെ മനസ്സ്‌ മുറിപ്പെടാന്‍ തന്നെ ഇടയില്ല. കാരണം ശിഷ്യന്‍ സ്വമേധയാ ഗുരുവിന്‌ വഴങ്ങി ജീവിക്കാന്‍ ഒരുങ്ങിവന്നയാളാണ്‌. അതുകൊണ്ട്‌ ഗുരുവിന്റെ ശിക്ഷണം തന്റെ നന്മയ്ക്കാണെന്ന ദൃഢമായ ബോധം ശിഷ്യനുണ്ട്‌. അവിടെ ഗുരുവിനോട്‌ സമര്‍പ്പണമുള്ളതുകൊണ്ട്‌ മനസ്സില്‍ വെറുപ്പും വിദ്വേഷവും അടിഞ്ഞുകൂടുവാന്‍ അവസരമില്ല. ഗുരുവില്‍നിന്ന്‌ വന്നുചേരുന്നതെന്തും പ്രസാദ ബുദ്ധിയോടെയാണ്‌ ശിഷ്യന്‍ സ്വീകരിക്കുന്നത്‌. അതുകാരണം ശിക്ഷണംകൊണ്ട്‌ അവന്റെ മനഃപ്രസാദത്തിന്‌ ഒരു മങ്ങലും ഏല്‍ക്കുന്നില്ല. എന്നാല്‍ ശിഷ്യനെ ഗുരുവിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പ്രാപ്തനാക്കുന്നത്‌ സ്വന്തം വിവേകമോ സമര്‍പ്പണമോ മാത്രമല്ല. അതിലുപരി ഗുരുവിന്റെ തന്നെ കരുണയാണ്‌.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment