ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, January 12, 2018

108 ശിവ ക്ഷേത്രങ്ങൾ - ചെറുവത്തൂർ മഹാദേവക്ഷേത്രം



തൃശ്ശൂർ ജില്ലയിൽ കുന്നംകുളം ടൗണിലാണ് ശ്രീ ചെറുവത്തൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമാണ് ഇവിടെ പ്രതിഷ്ഠ. 


108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.  ചെറുവത്തൂർ ഗ്രാമം കാസർകോട് ആണങ്കിലും ചെറുവത്തൂർ മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ലയിലാണ് എന്നുള്ളത് ക്ഷേത്രേശന്റെ പ്രതിഷ്ഠ മുൻപ് കാസർകോടാവാനാണ് സാധ്യത എന്നു കരുതുന്നു. അവിടെ നിന്നും പിന്നീട് കുന്നംകുളത്തിനടുത്ത് മാറ്റി പ്രതിഷ്ഠിച്ചതാവാം.



കുന്നംകുളം ടൗണിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പകുതി പൂർത്തിയായ നാലംബലവും ബലിക്കല്ലും വട്ട ശ്രീകോവിലും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. ശിവക്ഷേത്രത്തിനു മുൻ വശത്തായി കുളം പണിതീർത്തിട്ടുണ്ട്. ഈ ക്ഷേത്രക്കുളത്തിനു ദർശനം കൊടുത്ത് ക്ഷേത്രേശനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചെറിയ നംസ്കാര മണ്ഡപത്തിന് വലിയ പ്രത്യേകതകൾ ഒന്നും തന്നെ യില്ല.


ക്ഷേത്രത്തിൽ എത്തിചേരാൻ

കുന്നം കുളം ബസ്സ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ക്ഷെത്രം സ്ഥിതിചെയ്യുന്നത്



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്

No comments:

Post a Comment