ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
▼
ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ
▼
ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം
▼
Wednesday, December 6, 2017
യജ്ഞത്തിന്റെ ലക്ഷ്യം,
ഭഗവാന് ഭാഷ്യകാരന്‍ ചിത്തസ്യ ശുദ്ധയേ കര്‍മ്മ എന്ന ഒരൊറ്റപദം കൊണ്ട് ഇത് സ്ഥാപിച്ചിട്ടുണ്ട്. അപ്പോ ഈയൊരു മനുഷ്യനെ ക്രമീന്യങ്ങള് നീക്കം ചെയ്യുക എന്നൊക്കെയാണ് യജ്ഞത്തിന്റെ ലക്ഷ്യമെന്ന് പറയുമ്പോ അതിന്റെ ഏറ്റവും ലളിതമായ ഒരു വ്യാഖ്യാനമാണ് നമ്മുടെ ഉള്ളിലെ പശുവെ ഹിംസിക്കണം എന്നുള്ളത്. നമുക്കുള്ളില്‍ ഇരയും ഇണയും മാത്രമായി കണക്കാക്കുന്നതിന് ഉള്ളതായ ഒരു മനോഭാവം നിലനില്‍ക്കുന്നുണ്ട്. ഇരയേയും ഇണയേയും മാത്രം പ്രസക്തമായി കണക്കാക്കുന്ന ബുദ്ധിയാണ് പശുബുദ്ധി. ഈ പശു നമ്മുടെയൊക്കെ ഉള്ളിലുണ്ട്. ഈ പശുവെ നമ്മള് ഹോമിച്ചാല്‍ മാത്രമേ ഈ പശുവെ ഹിംസിച്ചാല്‍ മാത്രമേ നമ്മളില്‍ തന്നെയുള്ള ദിവ്യത നമ്മളില്‍ തന്നെയുള്ള ദൈവിക സമ്പത്ത് പൂര്‍ണമായി പ്രകാശിക്കൂ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മളിലെ ആസൂരീസമ്പത്തിനെ നമ്മുടെ സാധനകൊണ്ട് ഇല്ലാതാക്കുന്നതിലൂടെയേ നമ്മളില്‍ തന്നെയുള്ള ദൈവീസമ്പത്ത് കൂടുതല്‍ കൂടുതല്‍ പ്രകടമാകൂ. ഈയൊരുദ്ദേശം വച്ചിട്ട് നമുക്കുള്ളിലെ പശുവെ കൊല്ലാനാണ് ആചാര്യന് പറഞ്ഞത്. ഇതാണ് യജ്ഞത്തില്‍ പശുവെ കൊല്ലണമെന്നുള്ളതിന്റെ താല്‍പ്പര്യം. പക്ഷേ, നമുക്ക് നമ്മളിലുള്ള പശുവെ കൊല്ലാന്‍ ഇഷ്ടമില്ല. പിന്നെയോ നമുക്ക് നമ്മളിലെ പശുവെ ഇഷ്ടമാണ്. – സ്വാമി ചിദാനന്ദപുരി
No comments:
Post a Comment