ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, December 5, 2017

നിയമങ്ങളും സദാചാരങ്ങളും



ഉള്ളവനില്‍ നിന്നുള്ള ആദേശമാണ്‌ അമ്മയെ മടക്കിക്കൊണ്ട്‌ വന്നത്‌. തിരിച്ചുവരാനൊരു സങ്കല്‍പ്പമിട്ടാല്‍പ്പിന്നെ ശരീരം മറ്റ്‌ ശരീരങ്ങളെപ്പോലെ ലോകത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അപ്പോള്‍ സമൂഹത്തിന്റെ നിയമങ്ങളും സദാചാരങ്ങളും കുറെയൊക്കെ അംഗീകരിച്ചുകൊടുക്കേണ്ടിവരും. ചുറ്റുമുള്ള എല്ലാം ഒറ്റയടിക്ക്‌ മാറ്റാന്‍ പറ്റുന്നവയല്ല.അത്ര വേഗത്തിലൊരു മാറ്റം ജനങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. മഹാത്മാവ്‌ പിന്തുടരുന്ന രീതികള്‍ വാസനയില്‍ നിന്നുണ്ടായതല്ല. അത്‌ അവര്‍ മനഃപൂര്‍വം സമൂഹത്തെ ഉദ്ധരിക്കാന്‍വേണ്ടി സ്വീകരിക്കുന്നതാണ്‌. ചുറ്റുമുള്ള ജനതയ്ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മാറ്റമേ മഹാത്മാവ്‌ നടപ്പില്‍ വരുത്തൂ. രോഗം മാറണമെങ്കില്‍ മരുന്നെല്ലാം ഒന്നിച്ച്‌ ഒരു ഡോസായി കൊടുത്താല്‍ പറ്റുമോ? അതിനുള്ള ക്രമം അവര്‍ക്കറിയാം. അങ്ങനെയല്ലാതെ തനിക്ക്‌ കഴിയുമെന്നതുകൊണ്ട്‌ എല്ലാ ആചാര്യമര്യാദകളെയും കാറ്റില്‍ പറത്തി ഒരു മഹാത്മാവ്‌ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അതു സമൂഹത്തെ ഉദ്ധരിക്കുന്നതിന്‌ പകരം ജനങ്ങളില്‍ അരാജകത്വം ഉണ്ടാക്കാന്‍ മാത്രമേ കാരണമാകൂ.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment