ഉണ്ണിക്കണ്ണാ നിന്നെക്കാണാൻ
കാർമുകിലിൻ ചേലഴക്
പീലിയുണ്ടേ മാലയുണ്ടേ
പുഞ്ചിരിയോ നൂറഴക്
നറുപുഞ്ചിരിയോ നൂറഴക്
നറു പുഞ്ചിരിയോ നൂറഴക്....
നന്ദ നന്ദന ഗോവിന്ദാ..
നന്ദജ ബാലാ...
നാരായണ ഗോവിന്ദാ....
നന്ദ കിഷോരാ.....
മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്ത് കാട്ടിലഞ്ഞി മാലയിട്ട് നല്ലമുളം തണ്ടുമൂളി ഗാനമോടെ ഓടിവായോ വേണുഗാനമോടെ ഓടിവായോ... വേണുഗാനമോടെ ഓടിവയോ....
നീലാഞ്ജന സുന്ദരാ...
നീല ശ്യാമ മോഹനാ..... മായാമുരളീ..ധരാ മാധവാ.....
ഓ ഓ... ഒ ഓ....ഒ...
ഗോകുലജനരഞ്ചനാ
ഗോപീ വല്ലഭാ മായാമുരളീധരാ മാധവാ.... ഓ..ഓ...ഓഓഓ..
പീലികെട്ടി കാട്ടിലെല്ലാം
മേഞ്ഞിടുന്നോരുണ്ണിയല്ലേ
കണ്ണനല്ലേ കള്ളനല്ലേ
മായകാട്ടും മാരനല്ലേ
വിശ്വ മായ കാട്ടും മാരനല്ലേ
വിശ്വമായകാട്ടും മാരനല്ലേ...
കാളിയ നർത്തന ഗോവിന്ദാ കണ്മഷഹീനാ
കാറോളിവർണ്ണാ ഗോവിന്ദാ കാരുണ്യരൂപാ.. ആ.. ആ.. ആ......
നീലമുകിൽ ഭംഗിയോടെ
നീയണയും നാളതിനായ്
ഗോപജനം കാത്തിരിപ്പൂ
ഗോപബാലാ ഓടിവായോ
എന്റെ ഗോപ ബാലാ ഓടിവായോ
എന്റെഗോപബാലാ ഓടിവായോ...
ബോലുമാ..... ബോലുമാ.... ബോലുമാ ബോലുമാരേ... രാധാകൃഷ്ണാ... മുരളീ കൃഷ്ണാ... ബോലുമാരേ...ബോലുമാ..... ബോലുമാ.... ബോലുമാ ബോലുമാരേ... രാധാകൃഷ്ണാ... മുരളീ കൃഷ്ണാ... ബോലുമാരേ...
ഉണ്ണിക്കണ്ണാ നിന്നെക്കാണാൻ
കാർമുകിലിൻ ചേലഴക്
പീലിയുണ്ടേ മാലയുണ്ടേ
പുഞ്ചിരിയോ നൂറഴക്
നറുപുഞ്ചിരിയോ നൂറഴക്
നറു പുഞ്ചിരിയോ നൂറഴക്..
No comments:
Post a Comment