ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, December 16, 2017

സുഭാഷിതം




വര്‍ജ്ജിക്കേണ്ട ദോഷങ്ങള്‍ (മഹാഭാരതം)

കാമക്രോധൌ ലോഭമോഹൌ വിധിത്സാ
അകൃപാസ്മയേ മാനശോകൌ സ്പൃഹാ ച
ഇര്‍ഷ്യാ ജൂഗുപ്‌സാ ച മനുഷ്യദോഷാഃ
വര്‍ജ്യാ സദാ ദ്വാദശൈതേ നരാണാം

"കാമം, ക്രോധം, ലോഭം, മോഹം, അസന്തോഷം, ദയയില്ലായ്മ, അസുയ, ദുരഭിമാനം, ശോകം, സ്പൃഹ, ഈര്‍ഷ്യ, അവജ്ഞ മനുഷ്യനില്‍ കുടികൊള്ളുന്ന ഈ പന്ത്രണ്ടു ദോഷങ്ങള്‍ സദാ അകറ്റി നിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്". (മഹാഭാരതം)




ഒത്തൊരുമ വേണം (ഹിതോപദേശം)

സംഹതി ശ്രേയസീ പുംസാം സ്വകുലൈരല്പകൈരപി
തുഷേണാപി പരിത്യക്താ ന പ്രരോഹന്തി തണ്ഡുലാഃ

"സ്വന്തം കുലത്തിലുള്ളവര്‍ ശക്തികുറഞ്ഞവരാണെങ്കിലും ഒന്നിച്ചുനിന്നാല്‍ ശ്രേയസ്കരമാണ്. ഉമി വേര്‍പ്പെട്ടുപോയാല്‍ നെല്ലിന് മുളയ്ക്കാനുള്ള ശക്തി ഇല്ലാതായിത്തീരുന്നു". (ഹിതോപദേശം)



യോഗ്യനെ ജനം പിന്തുടരുന്നു (ഭഗവദ്ഗീത)

യദ്യദാചരതിശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യത് പ്രമാണം കരുതേ ലോകസ്തദനുവര്‍ത്തതേ

"ശ്രേഷ്ടനായ വ്യക്തി യാതൊന്ന് പ്രവര്‍ത്തിക്കുന്നുവോ മറ്റു വ്യക്തികളും അതുതന്നെ പ്രവര്‍ത്തിക്കുന്നു. അവന്‍ എന്ത് പ്രമാണമാക്കുന്നു ലോകം അതിനെ അനുകരിക്കുന്നു". (ഭഗവദ്ഗീത)




പ്രയത്നം സിദ്ധിപ്രദം

നാത്യുച്ചശിഖരോ മേരുഃ നാതിനിമ്നം രസാതലം
വ്യവസായദ്വിതീയാനാം നാതിപാരോ മഹോദധി

"സ്ഥിരപരിശ്രമികളെ സംബന്ധിച്ചിടത്തോളം മഹാമേരുപര്‍വ്വതം വളരെയധികം ഉയരമുള്ള കൊടുമുടിയോട് കുടിയതല്ല. പാതാളം അത്രയധികം താഴ്ചയുള്ളതല്ല. മഹാസമുദ്രം വളരേയേറെ പരപ്പുള്ളതുമല്ല".



കലിപരാജയപ്പെടും (സുഭാഷിതഭണ്ഡാഗാരം)

സദയം ഹൃദയം യസ്യ ഭാഷിതം സത്യഭൂഷിതം
കായം പരഹിതേ യസ്യ കലിസ്തസ്യ കരോതി കിം

"യാതൊരുവന്റെ ഹൃദയം ദയ കലര്‍ന്നതാണ്, സംഭാഷണം സത്യയുക്തമാണ്, യതൊരുവന്റെ ശരീരം അന്യന്റെ ഹിതത്തിന് വേണ്ടിയുള്ളതാണ് അവനെ സംബന്ധിച്ചിടത്തോളം കലിക്ക് എന്തുചെയ്യുവാന്‍ കഴിയും". (സുഭാഷിതഭണ്ഡാഗാരം)



പ്രയത്നിക്കാതെ സിദ്ധിയില്ല (സുഭാഷിതഭണ്ഡാഗാരം)

യോജനാനാം സഹസ്രാം തു
ശനൈര്‍ഗച്ഛേത് പിപീലികാ
അഗച്ഛന്‍ വൈനതേയോ
അപി പദമേകം ന ഗച്ഛതി


"ഉറുമ്പ്‌ പതുക്കെപതുക്കെയാണെങ്കിലും നൂറു യോജന സഞ്ചരിക്കും. ഗതി വേഗമേറിയ ഗരുഡനായാലും അനങ്ങാന്‍ കൂട്ടാക്കാത്ത പക്ഷം ഒരടിയും മുന്നോട്ടുപോവുകയില്ല". (സുഭാഷിതഭണ്ഡാഗാരം)



താന്‍ പാതി ദൈവം പാതി (യാജ്ഞവല്ക്യസ്‌മൃതി)

യഥാ ഹ്യേകേന ചക്രേണ ന രഥസ്യ ഗതിര്‍ഭവേത്
ഏവം പുരുഷകാരേണ വിനാ ദൈവം ന സിദ്ധ്യതി


"ഒരു ചക്രത്താല്‍മാത്രം തേരിന്റെ ഗതി ഭവിക്കാതിരിക്കുന്നത്പോലെ പുരുഷപ്രയത്നംകൂടാതെ വിധിക്ക് മാത്രം യാതൊന്നും ചെയ്യാന്‍ കഴിയുകയില്ല". (യാജ്ഞവല്ക്യസ്‌മൃതി)



സദാചാര മഹത്വം (മനുസ്മൃതി)

ആചാരാല്ലഭതേ ഹ്യായുരാചാരാല്ലഭതേ ശ്രിയം
ആചാരത് കീര്‍ത്തിമാപ്നോതി പുരുഷഃ പ്രേത്യ ചേഹ ച


"സദാചാരത്താല്‍ ദീര്‍ഘായുസ്സൂണ്ടാകുന്നു, സദാചാരത്താല്‍ ഐശ്വര്യം ലഭിക്കുന്നു, സദാചാരത്താല്‍ മരിച്ചതിനു ശേഷവും മനുഷ്യന്‍ കീര്‍ത്തിനേടുന്നു. (മനുസ്മൃതി)



തേജസ്സ് (ഭര്‍ത്തൃഹരി)

സിംഹഃ ശിശൂരപി നിപതതി
മദമലിനകപോലഭിത്തിഷു ഗജേഷു
പ്രകൃതിരയം സത്വവതാം
ന ഖലു വയസ്തേജസാം ഹേതുഃ

"സിഹം ശിശുവാണെങ്കില്‍പോലും  മദജലമൊഴുകുന്ന കൂറ്റന്‍ കൊമ്പനാനകളുടെ നേര്‍ക്ക്‌കുതിച്ചുചാടുന്നു. ധീരന്‍മാരുടെ പ്രകൃതം ഇതാണ് പ്രായവും തേജസ്സുമായി ബന്ധമൊന്നുമില്ല. (ഭര്‍ത്തൃഹരി)



ആത്മലബ്ധിക്ക് (കഠോപനിഷത്ത്)

നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാന ന ബഹൂനാ ശ്രുതേന
യമൈവേഷ വൃണുതേ തേന ലഭ്യ-
സ്തസ്യൈഷ ആത്മാ വിവൃണുതേ തനും സ്വാം

"ഈ ആത്മാവ് പ്രവചനം കൊണ്ട് ലഭിക്കാന്‍ സാധിക്കുന്നതല്ല. ബുദ്ധികൊണ്ടോ ഏറിയ ശാസ്ത്രജ്ഞാനം കൊണ്ടോ ഇല്ല. അത് ആരില്‍ സ്വയം കൃപ ചെയ്യുന്നുവോ അത് അയാള്‍ക്ക് ലഭിക്കാന്‍ സാധിക്കുന്നതായിത്തിരുന്നു. അയാള്‍ക്ക് ഈ ആത്മാവ് സ്വന്തമായ സ്വരുപത്തെ പ്രകാശിതമാക്കികൊടുക്കുന്നു". (കഠോപനിഷത്ത്)


#ഭാരതീയചിന്തകൾ

No comments:

Post a Comment