ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, December 1, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - 01

Untitled-34


ദക്ഷിണഭാരതത്തെ ഒന്നാകെ ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലമകരവിളക്കു കാലം ആരംഭിച്ചിരിക്കുന്നു . ഈശ്വരനും ഞാനും ഒന്ന് എന്ന അദ്വൈതവേദാന്തരഹസ്യം മനസ്സിലുറപ്പിച്ച് തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍ വരവായി.

ഈ പുണ്യദിനങ്ങളില്‍ കലിയുഗവരദനായ ശാസ്താവിന്റെ മഹിമകളേക്കുറിച്ച് വിശദമാക്കുന്ന ഒരു പരമ്പര തുടങ്ങുകയാണ്.

ശാസ്ത്യ സങ്കല്‍പം, ശാസ്താവിന്റെ രൂപം, പ്രഭ, സത്യക പൂര്‍ണ്ണാ പുഷ്‌കലാ സങ്കല്‍പങ്ങള്‍, ശാസ്താവിന്റെ വാഹനങ്ങള്‍ (കുതിര, ഗജം, പുലി) അമൃതകലശഹസ്തനും മഹാവൈദ്യനുമായ ശാസ്താവിന്റെ രോഗനിവാരണ ശക്തി, ശനിദോഷ നിവാരണം, രേവന്തന്‍ അയ്യന്‍ അയ്യനാര്‍ ബുദ്ധന്‍ വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയവരുമായുള്ള താതരമ്യ പഠനങ്ങള്‍, യോഗപട്ടബന്ധനം, ചിന്മുദ്ര എന്നിവയുടെ തത്വം, കാവുകളിലേയും പൂരങ്ങളിലേയും ശാസ്താവിന്റെ സാന്നിധ്യം, ഭഗവതിക്കു വഴിമാറുകയും ഭഗവതിക്കു അകമ്പടിയാവുകയും ചെയ്ത ശാസ്താ സങ്കല്‍പം, ദേശവിളക്ക്, ആഴിയും പടുക്കയും, അയ്യപ്പന്‍ തീയാട്ട്, കളമെഴുത്തും പാട്ട്, ശാസ്താംപാട്ട് തുടങ്ങിയ ആചാരങ്ങള്‍, വ്യത്യസ്ത ധ്യാന ശ്ലോകങ്ങളില്‍ വിടരുന്ന ശാസ്ത്യരൂപം, ശചി രക്ഷക ഭാവം, ഭൂതനാഥ ഉപാഖ്യാനത്തെ ആസ്പദമാക്കി ശബരിമല അയ്യപ്പനേക്കുറിച്ചും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളേക്കുറിച്ചും ഉള്ള അറിവുകള്‍, പ്രധാന ശാസ്താക്ഷേത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഇവയെല്ലാം  വായനക്കാര്‍ക്കു നല്‍കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ധര്‍മ്മശാസ്താവ് എന്ന നാമപ്പൊരുള്‍ (1)
ഗൃഹസ്ഥാശ്രമിയായ ശാസ്താവ് (2)
ശാസ്താവിന്റെ വാഹനം (3)
യോഗപട്ടബന്ധനവും ചിന്മുദ്രയും (4)
വിദ്യാദായകനായ ശാസ്താവ് (5)
മഹാ വൈദ്യനായ ശാസ്താവ് (6)
സംരക്ഷകനായ അയ്യന്‍ (7)
മാര്‍ക്കണ്ഡേയനും വസിഷ്ഠനും ശാസ്താവും (8)
ശാസ്തൃ മൂലമന്ത്രം (9)
ശാസ്തൃഗായത്രീ മന്ത്രം (10)
സ്വാമിയേ ശരണമയ്യപ്പാ (11)
അഭിഷേകപ്രിയന്‍ (12)
നെയ്യഭിഷേകം (13)
കര്‍പ്പൂരപ്രിയന്‍ (14)
കിരാത ശാസ്താവും വേട്ടയ്‌ക്കൊരുമകനും (15)
ഹരിഹരപുത്രന്‍ (16)
ഹരിഹരപുത്രന്‍ (17)
ഹരിഹരസുതന്‍ (18)
ലളിതാപുത്രനും ഭൂതനാഥോപാഖ്യാനവും (19)
ഭൂതനാഥോപാഖ്യാനം : ഒന്നാം അദ്ധ്യായം (20)
ഭൂതനാഥോപാഖ്യാനം : ഒന്നാം അദ്ധ്യായം (21)
ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (22)
ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (23)
ഭൂതനാഥോപാഖ്യാനം : അഞ്ചാം അദ്ധ്യായം പൊന്നമ്പല നിര്‍മ്മാണം
ഭൂതനാഥോപാഖ്യാനം : ആറാം അദ്ധ്യായം മഹിഷീമര്‍ദ്ദകന്‍ (29)
പുലിവാഹനന്‍ (31)
ഭൂതനാഥ ഗീതാപ്രാരംഭം
ഭൂതനാഥഗീത സൃഷ്ടിപ്രകരണം (34)
ഭൂതനാഥോപാഖ്യാനം : ഒന്‍പതാം അദ്ധ്യായം ഭൂതനാഥഗീത: ഭക്തിലക്ഷണം (36)
ഭൂതനാഥോപാഖ്യാനം: അദ്ധ്യായം10; ശബരിമല യാത്രാവിധി (38)
ദശരഥസദ്ഗതിവര്‍ണ്ണനം
ഭൂതനാഥോപാഖ്യാനം : പന്ത്രണ്ടാം; അദ്ധ്യായം വിജയബ്രാഹ്മണ ചരിതം (42)
ദേവേന്ദ്രന്റെ ദുര്‍വ്വിചാരം ബ്രാഹ്മണര്‍ക്കുണ്ടായ ഗൗതമശാപം (44)
പമ്പാമാഹാത്മ്യം, ഭഗവദ്പൂജാക്രമം
ശബരിമല ക്ഷേത്രനിര്‍മ്മാണം
ശബരിമല ക്ഷേത്ര നിര്‍മ്മാണം
ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ
ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ (53)
പതിനെട്ട് പടികള്‍
കലിയുഗവരദന്റെ പതിനെട്ട് പടികള്‍ (55)
മകരസംക്രമം മകരവിളക്ക് മകരജേ്യാതി(57)
ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം


സുകേഷ് പി. ഡി.
Email: sukeshpala@gmail.com Phone: 9847335299 Website: www.vaikhari.org Facebook: facebook.com/sukesh.pala

No comments:

Post a Comment