ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, November 11, 2017

ഭഗവദ് ഗീത



സര്‍വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്ത: സ്മൃതിര്‍ജ്ഞാനമപോഹനം ച
വേദൈശ്ച സര്‍വൈരഹമേവ വേദ്യോ
വേദാന്തകൃദ് വേദവിദേവ ചാഹം.


സര്‍വ്വ ജീവികളുടെയും ഹൃദയത്തില്‍ ഞാന്‍ വാഴുന്നു.
സ്മരണയും ജ്ഞാനവും മറവിയും എന്നില്‍ നിന്നാണ്
ഉളവാകുന്നത്. എല്ലാ വേദങ്ങളിലൂടെയും അറിയേണ്ടത്
എന്നെത്തന്നെ. വേദാന്തമുണ്ടാക്കിയതും വേദങ്ങളെ
അറിയുന്നതും ഞാനാണ്.


ഭഗവാന്‍ പരമാത്മരൂപേണ സര്‍വ്വഹൃദയങ്ങളിലും സ്ഥിതിചെയ്യുന്നു. എല്ലാ കര്‍മ്മങ്ങളും അദ്ദേഹത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. തന്‍റെ മുന്‍ജന്മ സംഭവങ്ങളെ ജീവാത്മാവ് മറന്നുപോകുന്നു. എങ്കിലും മുന്‍ കര്‍മ്മങ്ങള്‍ക്കെല്ലാം സാക്ഷിയായിരുന്ന ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചു വേണം ജീവാത്മാവ് പ്രവര്‍ത്തിക്കാന്‍. മനുഷ്യര്‍ക്ക്‌ വേണ്ടും വിധം ജീവിതം നയിച്ച്‌ സ്വഭവനമായ ഭഗവദ്ധാമത്തിലേക്ക് തിരിച്ചെത്താനുതകുന്ന നിര്‍ദ്ദേശങ്ങള്‍ വേദങ്ങളാണ്
നല്‍കുന്നത്. പരമദിവ്യോത്തമ പുരുഷനായ കൃഷ്ണനെ പറ്റിയുള്ള അറിവ് നമുക്ക് വേദങ്ങളിലൂടെ ഉണ്ടാകുന്നു. വ്യാസദേവനായി അവതരിച്ച ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് വേദാന്തസൂത്രം രചിച്ചത്. വൈദിക സാഹിത്യം പഠിച്ചു പരമപുരുഷനും താനുമായുള്ള ബന്ധമെന്തെന്നു അറിയുക, വിവിധ പ്രക്രിയകളിലൂടെ ഭഗവാനോട് അടുക്കുക, അവസാനമായി പരമപുരുഷനാകുന്ന ആത്യന്തികലക്ഷ്യത്തെ പ്രാപിക്കുക. വേദങ്ങളുടെ ഉദ്ദേശ്യം കൃഷ്ണനെ മനസ്സിലാക്കുക എന്നതാണ്.



(ഭഗവദ് ഗീത...15...15....ശ്രീല. പ്രഭുപാദര്‍.)

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...ഹരിബോല്‍.

No comments:

Post a Comment