ഭാരതീയ ധർമ്മശാസ്ത്ര പ്രമാണമനുസരിച്ച് ഈ വിശ്വത്തിൽ ആരാധനക്ക് യോഗ്യമല്ലാത്തതായി ഒന്നുമില്ല. ശങ്കര ഭഗവദ്പാദർ സൗന്ദര്യലഹരിയിൽ (ശ്ലോകം -27) പറയുന്നു.
എന്റെ വാക്ക് പ്രാർത്ഥനയാണ്, നടക്കുന്നത് പ്രദക്ഷിണമാണ്, കഴിക്കുന്നത് നിവേദ്യമാണ് അങ്ങനെ എന്റെ പ്രവർത്തികൾ എല്ലാം അവിടുത്തേക്ക് ആണ്.
ഇയൊരു സമർപ്പണം ഇല്ലാത്തതാണ് പലപ്പോഴും നമുക്ക് ഒരു കാര്യത്തിലും വിജയിക്കാൻ സാധിക്കാത്തതും. ആയൂർവേദം പറയുന്നത് ശരീരത്തിന്റെ രോഗത്തിന് കാരണം വാതം, പിത്തം, കഫം ഇവയുടെ വ്യത്യാസമാണ്. ആദ്ധ്യാത്മികത പറയുന്നത്, ഒരുവന്റെ ദുഃഖത്തിനു കാരണം അവന്റെ അറിവില്ലായ്മയാണ്. അകമഴിഞ്ഞ ഭക്തി ഉണ്ടാവട്ടെ. പ്രവൃത്തിയിൽ പൂർണ്ണ സമർപ്പണം ഉണ്ടാകട്ടെ.
ഹരി ഓം.
No comments:
Post a Comment