ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, November 22, 2017

ശാസ്തമംഗലം മഹാദേവക്ഷേത്രം ശാസ്തമംഗലത്തപ്പൻ - 108 ശിവ ക്ഷേത്രങ്ങൾ,



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


ശാസ്തമംഗലം മഹാദേവക്ഷേത്രം ശാസ്തമംഗലത്തപ്പൻ കിഴക്ക് ചാത്തമംഗലം ശാസ്തമംഗലം തിരുവനന്തപുരം ജില്ല

Image result for sasthamangalam shiva temple

ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...


തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്താണ് ഈ പുരാതന മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് . "ചാത്തമംഗലം " എന്ന് ശിവാലയ സ്തോത്രത്തില്‍ വിവരിക്കുന്ന ശാസ്തമംഗലം മഹാദേവക്ഷേത്രത്തില്‍ ഭഗവാന്‍ " ശാസ്തമംഗലത്തപ്പനായി" കിഴക്ക് ദര്‍ശനത്തില്‍ വാഴുന്നു .


ചരിത്രം

പണ്ട് ,തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ നിത്യവും ദര്‍ശനം നടത്തിക്കൊണ്ടിരുന്ന നാല് ക്ഷേത്രങ്ങളില്‍ ഒന്നാണ് ശാസ്തമംഗലം മഹാദേവക്ഷേത്രം. തിരുവിതാംകൂർ രാജാക്കന്മാർ ഇവിടെ ദർശനത്തിനു വരുമ്പോൾ പൂർണ്ണ അലങ്കാരത്തോടെ വന്നിരുന്നു. ക്ഷേത്ര ദര്‍ശനത്തിനു വരുമ്പോള്‍ മഹാരാജാവിന്‍റെ രഥം നിര്‍ത്തിയിരുന്ന വഴി ഇപ്പോള്‍ "രഥപുര കുന്നു റോഡ്‌" ആയി നിലനില്‍ക്കുന്നുണ്ട്.
കൂപക്കര മഠം വക ആയിരുന്ന ഈ ക്ഷേത്രം. വട്ടശ്രീകോവിലും വിശാലമായ നാലമ്പല സമുച്ചയത്തോടു കൂടിയുള്ള ഇവിടുത്തെ കൊടിമരം സ്വർണ്ണം പൂശീയതാണ്. വളരെ വലിപ്പമേറിയതാണ് ബലിക്കല്ല് , അതുകൊണ്ട് തന്നെ പ്രസിദ്ധവുമാണ്.


കിഴക്കു വശത്ത് കൂടി "കിള്ളിയാര്‍" എന്ന ചെറുനദി ഒഴുകുന്നു. തിരുവനന്തപുരം പട്ടണപ്രദേശമായതിനാല്‍ ചുറ്റും ഉയര്‍ന്നു വന്നിരിക്കുന്ന കെട്ടിടങ്ങള്‍ ക്ഷേത്രസൌന്ദര്യം കുറയ്ക്കുന്നുണ്ട് .


ഉപദേവന്മാർ ഗണപതി,അയ്യപ്പൻ,മുരുകൻ,ഭദ്രകാളി,വീരഭദ്രൻ
ധനുമാസത്തിൽ പത്തു ദിവസം ഇവിടെ ആണ്ടുത്സവം ആഘോഷിക്കുന്നു. ശിവരാത്രിയും മകരസംക്രാന്തിയും വിശേഷമായി ആഘോഷിക്കുന്നു .തിരുവിതാംകൂര്‍ ദേവസ്വമാണ്‌ ഭരണം നടത്തുന്നത് .


തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7-കിലോമീറ്റർ ദൂരത്ത്, തിരുവനന്തപുരം ശാസ്തമംഗലം റോഡിൽ പിപ്പിന്മൂടിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

No comments:

Post a Comment