ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, November 14, 2017

108 ശിവ ക്ഷേത്രങ്ങൾ - ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം




108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം മഹാബലേശ്വരൻ കിഴക്ക് ഗോകർണ്ണം ഗോകർണ്ണം ഉത്തര കന്നട ജില്ല, കർണ്ണാടകം
Image result for gokarna mahabaleshwar temple photos


കർണ്ണാടകയിലെ ഉത്തരകന്നട ജില്ലയിൽ ഗോകർണ്ണത്താണീ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രതിഷ്ഠ "പ്രാണലിംഗം" എന്നപേരിലാണ് അറിയപ്പെടുന്നത്. അതുപോലെതന്നെ ഇത് ആത്മലിംഗം ആണന്നും വിശ്വസിക്കുന്നു. ഇവിടെ മഹാബലേശ്വരൻ പടിഞ്ഞാറ് ദർശനമായി അറബിക്കടലിനഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. ഉത്തര കാശി വാരണാസിയാണങ്കിൽ, ഗോകർണ്ണം ദക്ഷിണ കാശിയായി അറിയപ്പെടുന്നു.നൂറ്റെട്ടു ശിവാലായങ്ങളിലെ ഏറ്റവും വടക്കുള്ള ക്ഷേത്രമാണിത്.


പശുവിന്റെ ചെവി എന്നാണ് ഗോകർണ്ണം എന്ന വാക്കിനർത്ഥം(ഗോ = പശു; കർണ്ണം = ചെവി). ഭഗവാൻ ശിവൻ ഭൂമിദേവിയായ ഗോമാതവിന്റെ ചെവിയിൽ നിന്ന് ഇവിടെ വെച്ച് ഉദ്ഭവിച്ചു എന്നുംകൂടി ഒരു ഐതിഹം ഉണ്ട്
പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണൈതിഹ്യം. മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു.
ശ്രീമഹാഭാഗവതത്തിൽ ഗോകർണ്ണത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഗോകർണൻ, ദുന്താകരി എന്നീ സഹോദരങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം.


ഗോകര്ണസന്‍,ദുന്താകരിയുടെ മോക്ഷത്തിനായി ഭാഗവതപരായണ൦ നടത്തിയ കഥകള്‍  ഭാഗവതത്തില്‍ പറയുന്നു


രാവണനാൽ പൂജിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിൽ ഭക്തർ അറബിക്കടലിൽ കുളിച്ചതിനുശേഷം ആണ് ദർശനത്തിനു പോകുന്നത്. ഹിന്ദുമത പ്രകാരം കർണ്ണാടകത്തിലെ ഏഴ് മുക്തിസ്ഥലങ്ങളിൽ ഒന്നാണ് ഗോകർണ്ണം. മറ്റ് ആറു സ്ഥലങ്ങൾ ഉഡുപ്പി, കൊല്ലൂർ, സുബ്രഹ്മണ്യ, കുംഭസി, കോടേശ്വര, ശങ്കരനാരായണ ആണ്.


ക്ഷേത്രം കർണ്ണാടകയിലെ കർവാർ എന്ന ഗ്രാമത്തിൽ അറബിക്കടലിന്റെ തീരത്താണ്. അതുപോലെതന്നെ ഗംഗാവലി, ആഗനാശിനി നദികളുടെ നടുക്കാണ് ഗോകർണ്ണം സ്ഥിതിചെയ്യുന്നത്.


കൈകസീ പുത്രന്മാരായ രാവണനും, കുംഭകർണ്ണനും, വിഭീഷണനും തങ്ങളുടെ വരബലത്തിനായി ബ്രഹ്മാവിനെ തപസ്സു ചെയ്യതത് ഇവിടെ ഗോകർണ്ണത്തുവെച്ചാണ്. ശിവഭക്തയായിരുന്ന കൈകസി വെച്ചു പൂജിച്ചിരുന്ന ശിവലിംഗം, അസൂയാലുവായ ദേവേന്ദ്രൻ കടലിൽ എറിഞ്ഞുകളഞ്ഞു. ഇതറിഞ്ഞ് വിഷമിച്ച കൈകസിക്ക് മകൻ രാവണൻ കൈലാസത്തി പോയി പരമശിവനെ തപസ്സുചെയ്തു. തന്റെ ഒരോതലയും അഗ്നിയിൽ ഹോമിച്ച്, പത്താമത്തെ തലയും വാളിനാൽ അഗ്നിയിൽ ഹോമിക്കാനൊരുങ്ങിയപ്പോൾ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടു. രാവണൻ തന്റെ അമ്മയ്ക്ക് വെച്ചുപുജിക്കാൻ ഒരു ശിവലിംഗവും, തനിക്ക് ഉമാദേവിയെക്കാളും സുന്ദരിയായ ഒരു പത്നിയേയും വരം ചോദിച്ചു. ഭക്തന്റെ പൂജയിൽ പ്രീതിതനായ ഭഗവാൻ രാവണനു തന്റെ ഹൃദയത്തിൽ നിന്നും ആത്മലിംഗം സമ്മാനിക്കുകയും , ഉമയേക്കാളും സുന്ദരി ലോകത്തിൽ ഇല്ലാത്തതിനാൻ ഉമയെതന്നെയും രാവാണനു കൊടുത്തു. പക്ഷേ ദേവിയേയും ആത്മലിംഗത്തേയും ഭൂമിയിൽ വെക്കരുത് എന്ന് കൂട്ടത്തിൽ ഉപദേശിക്കുകയും ചെയ്തു. രാവണൻ ആത്മലിംഗത്തെ തലയിലും, ദേവിയെ തോളിലുമായി ലങ്കയിലേക്ക് തിരിച്ചു. ദേവിക്കൊപ്പം ശിവഭൂതഗണങ്ങളും കൂടെ അനുഗമിച്ചിരുന്നു.


ഭഗവാന്റെ ആവശ്യപ്രകാരം മഹാവിഷ്ണു ഗോകർണ്ണത്തുവെച്ച് ബ്രഹ്മണരൂപത്തിൽ രാവണനെ കാണുകയും തോളിൽ ഒരു സ്ത്രീയെ കൊണ്ടുപോകുന്നത് അന്വേഷിച്ച് അറിയുകയും ചെയ്തു. രാവണൻ കഥകൾ പറഞ്ഞതുകേട്ട് ബ്രാഹ്മണൻ ചിരിക്കാൻ തുടങ്ങി, ഇതാണോ സുന്ദരി എന്ന് ചോദിച്ച്. രാവണൻ നോക്കുമ്പോൾ കരിനീലനിറത്തിൽ ഒരു ഭീകരരൂപമുള്ള സ്ത്രീയായാണ് ഉമാദേവിയെ കണ്ടത്. ദേവിയെ അവിടെ ഉപേക്ഷിച്ച് അത്മലിംഗവുമായി മുന്നോട്ട് പോകുമ്പോൾ ദേവേന്ദ്ര ഉപദേശത്താൽ ഗണപതി ബ്രഹ്മണരൂപത്തിൽ ഗോക്കളെ മേച്ചുകൊണ്ട് എതിരെ വന്നു. സന്ധ്യാവന്ദന സമയമായതിനാൽ രാവണൻ ഗണപതിയുടെ കൈയ്യിൽ ആത്മലിംഗം നൽകി കടലിൽ ദേഹശുദ്ധി വരുത്താൻ പോയി. ഗണപതി ഈ ആത്മലിംഗം അവിടെ പ്രതിഷ്ഠിക്കുകയും പെട്ടന്ന് അവിടെനിന്നും ഗോക്കളുമായി മറയുകയും ചെയ്തു. രാവണൻ തിരിച്ചു വരുമ്പോൾ അവസ്സനത്തെ പശുവും മറയുന്നതുകണ്ട് അതിന്റെ ചെവിയിൽ പിടിച്ചു വലിക്കുകയും ഒരു ചെവി മുറിഞ്ഞുപോരികയും ചെയ്തു എന്നു ഐതിഹ്യം. ഗണപതി പ്രതിഷ്ഠിച്ച ആത്മലിംഗം ഇളക്കിയെടുക്കാൻ മഹാബലവാനായ രാവണനു സാധിച്ചില്ല. രാവണനിലും മഹാബലവാനാണിതന്ന് മനസ്സിലാക്കി ഇവിടുത്തെ ദേവന് മഹബലേശ്വരൻ എന്ന് നാമകരണം നടത്തി രാവണൻ ലങ്കയിലേക്ക് തിരിച്ചു പോയി. രാവണൻ ഗോകർണ്ണത്ത് ഉപേക്ഷിച്ച ഉമാദേവി ഭദ്രകാളിയായും, പശുവിന്റെ ചെവി ഗോകർണ്ണം ആയും, ആത്മലിംഗം മഹാബലേശ്വരനായും അറിയപ്പെട്ടു.


ദ്രാവിഡീയ ശൈലിയിലാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
മഹാശിവരാത്രി ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. കുംഭമാസത്തിൽ തിരുവോണം നക്ഷത്രത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിവസം ഇവിടെ നടത്താറുള്ള രഥോത്സവം വളരെ പ്രസിദ്ധമാണ്. മഹാഗണപതിക്ഷെത്രത്തിൽ നിന്നുമാണ് രഥോത്സവം ആരംഭിക്കുന്നത്.



മഹാഗണപതി


സിദ്ധിവിനായകനായാണിവിടുത്തെ ഗണപതി പ്രതിഷ്ഠ. രാവണനിൽ നിന്നും ആത്മലിംഗത്തെ രക്ഷിച്ചു പ്രതിഷ്ത നടത്തിയത് ഗണപതിയാണത്രേ. അഞ്ചടി ഉയരത്തിൽ ഗ്രാനൈറ്റിലാണ് ഇവിടുത്തെ ഗണേശപ്രതിഷ്ഠ.

ഗോഗർഭം

ആത്മലിംഗം പ്രതിഷ്ഠിച്ച് ഗണേശനും പശുക്കളും മറഞ്ഞത് ഇവിടെയാണത്രേ.
കോടിതീർത്ഥം

ക്ഷെത്രത്തോട് ചേർന്നുള്ള ക്ഷേത്രക്കുളണിത്. ഇവിടെ സ്നാനം ചെയ്താൽ കോടിപുണ്യങ്ങൾ എന്നാണ് ഭക്തരുടെ വിശ്വാസം.

നമ്മുടെ ഭാഷാപിതാവായ എഴുത്തച്ചനും ഗോകര്ണവവുമായി ബന്ധമുള്ള ഒരു ഐതിഹവുംഉണ്ട് എഴുത്തച്ഛന്റെച പൂര്വിജന്മം ഗന്ധര്വളന്‍ ആയിരുന്നു.ഒരു പരദേശി ബ്രാമണന്‍ അധ്യാത്മ രാമായണംയെഴുതി പൂര്ത്തിയാക്കി


ഗ്രന്ഥരചനക്ക് ശേഷം പരുശോധികാന്‍ പണ്ഡിതരെ അനേഷിച്ചു നടന്നുവെന്നും ഒടുവില്‍ ഗോകര്ണ ത്ത് എത്തി അവിടെ വെച്ചു പണ്ഡിതര്‍
എന്നു തോന്നുന്ന രണ്ടു പേരെ കണ്ട് തന്റെ ഗ്രന്ഥനോക്കുവാന്‍ അവരെ കണ്ണിച്ചു അവര്‍ ഗ്രന്ഥനോക്കി തിരികെ നല്കിന ഞങ്ങള്ക്ക് ഇതു മനസ്സില്‍
ആയില്ല,എന്നാല്‍ ഇതു വായിച്ചു ഉത്തമമായ രീതിയില്‍ മറുപടി പറയാന്‍ പ്രാപ്തിയുള്ള ഒരാള്‍ കാശിയില്‍ ഉണ്ട് ഒരു പ്രതേക ദിവസം,പ്രതേക സമയത്ത്,പ്രതേക രീതിയില്‍ ആയിരിക്കും അദേഹത്തിന്റെള വരവ്,നാലു പട്ടികളും ഒപ്പം ഉണ്ടായിരിക്കും ഇതായിരിക്കും അടയാളം. ബ്രാമണന്‍ നേരെ
കാശിയില്‍ പോയി,അവിടെ വെച്ചു മുകളില്‍ പറഞ്ഞരീതില്‍ ഒരാള്‍ വന്നു
ബ്രാമണന്‍ അദേഹത്തിന്റെഅ കൈയില്‍ ഗ്രന്ഥ കൊടുത്തു അത്‌ ഒന്നുമറിച്ചു പോലും നോകാതെ ഗംഗയിലെക്ക് വലിച്ചു എറിഞ്ഞു,അപ്പോള്‍ നാലു പട്ടികളില്‍ ഒന്നുപോയി ഗ്രന്ഥകടിച്ച്എടുത്തു തിരികെ വന്നു ഗ്രന്ഥതിരികെ ബ്രമാണനു നല്കിംയ ശേഷം പണ്ഡിതന്‍ പറഞ്ഞു ഇതില്‍ ഒരു തെറ്റും ഇല്ല നിങ്ങളെ ഇവിടെക്ക് അയച്ചവരെ ജ്ഞ്നദൃഷ്ടിയാല്‍ ഞാന്‍ അറിയ്ന്നു,ആ വക്തി ആയിരിക്കും ഇതിന്റെര പരിഭാഷ നിര്വഎഹിക്കുന്നതെന്ന് പക്ഷെ ഇ ജന്മത്തില്‍ അതിനുള്ള വിധി ഇല്ല അടുത്ത ജന്മത്തിലെ ഉള്ളു അത് കൊണ്ട് ഒരു ജന്മകുടി എടുക്കും ഇതു പറഞ്ഞ് പണ്ഡിതനും പട്ടികളും അപ്രതക്ഷമായി ,ആ പട്ടികളുമായി വന്നആള്‍ യമധര്മ്മ ന്‍ പട്ടികള്‍ നാലു വേദങ്ങളും ആയിരുന്നു ഗോകര്ണിത്തുവെച്ചു കണ്ടവര്‍ ഗന്ധവന്മാണരും, അതില്ഒളരുആള്നു അടുത്ത ജന്മത്തില്‍ എഴുത്തച്ഛനായി ജനിച്ചു അധ്യാത്മരാമായണം മലയാളത്തില്‍ എഴുതിയത് എന്നും ഒരു കഥയുണ്ട്



ഭാരതത്തിലെ അപൂര്വ്വാ ക്ഷേത്രങ്ങളില്‍ ഭക്തര്ക്ക്ട‌ നേരിട്ടു പൂജ ചെയാവുന്നത്തില്‍ ഒരു ക്ഷേത്രനാണ് ഗോകര്ണം


ഗോകര്ണതത്തെ ശിവലിംഗത്തെ തൊട്ടു വന്ദിക്കുവാനും പൂജ നടത്തുവാനും രാവിലെ പത്തു മണി വരെ ഭക്തരെ അനുവദിക്കും
കുവളത്തില്കൊ ണ്ടും മന്ത്രങ്ങള്ചൊില്ലിയും ജലാഭിഷേകം നടത്തിയും
ശിവലിംഗത്തെ പൂജികാം,പൂജക്ക്‌ അനുവദിച്ച സമയത്തെല്ലാംഭക്തര്ക്ക്യ‌
എല്ലാത്തരം വഴിപാടുകളും നേര്ച്ചജകളും നേരിട്ട് അര്പ്പി ക്കാം
വില്യര്ച്ച ന്‍, ജലാഭിഷേകം,രുദ്രാഭിഷേകം,ധാര തുടങ്ങിയ വഴിപാടുകളും
ചെയാം,ഗോകര്ണചത്തെ ശിവരാത്രിപൂജയുടെ മഹാത്മിയത്തെപറ്റി ശിവപുരാണത്തിലെ ശിവരാത്രിമഹാത്മിയത്തില്‍ വിശദമായി പ്രതിപാതിക്കുന്നു

No comments:

Post a Comment