ഇന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ...!!
ധന്വന്തരീ ഭഗവാൻ ആയുർവേദത്തെ മനുഷ്യരാശിയുടെ അന്തർ പ്രജ്ഞയിലേക്ക് ഒഴുക്കിവിട്ട പുണ്യദിനം.. .ധന്വന്തരീ ജയന്തി ,ഒപ്പം ഭാരതം അതിൻറെ സംസ്കൃതിയിലൂടെ ഉയിര്കൊണ്ട മൂല്യാവബോധത്തിൻറെ ശരിയിലേക്ക് തിരിച്ചുപോക്കെന്ന വിധം ,ഇന്നേ ദിവസം ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നു, സ്മരിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ മഹാവിഷ്ണവേ നമ:
“അമൃതകലശ ഹസ്തായ,സര്വ്വാനമയ നാശായ
ത്രൈലോക്യനാഥായ,ധന്വന്തരീ മൂര്ത്ത്യേ നമ...
അച്യുത അനന്ത ഗോവിന്ദ വിഷ്ണോ നാരായണ അമൃത
രോഗാന്മേ നാശയാശേഷാന് ആശു ധന്വന്തരെ ഹരേ
നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൌഷധീനാം”
...
സൈക്കോമോട്ടോർവർക്ക് ശരിയാകാൻ (തലച്ചോറും വിരലും തമ്മിലുള്ള ബന്ധം ) മണ്ണ് കുഴച്ച് കളിച്ച തലമുറയിൽ നിന്നും ഇന്നിൻറെ ടച്ച് സ്ക്രീൻ വിരൽതുമ്പ് ബന്ധങ്ങളിലേക്ക് കുഞ്ഞുതലമുറയുടെ ലോകം പിച്ചവച്ച് നടന്ന് , -സൂക്ഷിക്കുന്ന പ്ളാസ്റ്റിക് ഡബ്ബയേപ്പോലും- പൊടിക്കുന്ന അമോണിയ ബേക്കറികളിലൂടെ വളർന്ന് , ശ്വാസകോശത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തിനകത്തെത്തിയാൽ ഒരിക്കലും പുറത്ത് പോകാത്ത പോപ്സിലുടെ (persistant organic pollutants - POPs )അടിഞ്ഞുകൂടി സംക്രമിച്ച് വിശ്ഷേണാത്മകമായ് തീർന്ന ബുദ്ധിയിലൂടെ ലോകം കാണുന്ന ഇന്നിൻറെ പുതുതലമുറയ്ക്ക് ആയുർവേദമെന്ന പദം 'ഏതോ കാലത്തെ പച്ചമരുന്ന് ' മാത്രമായിരിക്കാനാണ് ..സാധ്യത.
കുടിച്ചാൽ മൂത്രം പോകാൻ ഡൈയുറേറ്റിക് മരുന്ന് ചേർത്ത് വരുന്ന വൃക്കദ്രോഹിയായ മിനറൽ വാട്ടറാണ് വെള്ളം എന്ന് അനുവിക്കുന്ന വെള്ള ത്തിൻറെ പോലും പ്രേതഭാവം ഉപയോഗിക്കാൻ വിധിക്കപ്പെട്ട തലമുറയോട് ഗംഗ ,ദേവിയാണെന്ന് പറയും പോലെയാണ് ഒരു പക്ഷേ ആയുർവേദത്തെയും ധന്വന്തരിമൂർത്തിയേയും കുറിച്ച് പറയേണ്ടിവരുക..
എങ്കിലും ചിന്തപോലും ഭാവദ്രവ്യമാണെന്നും അതുരോഗമായ് തീരുമെന്നും , ഒരാളിലെ മൂന്നുശരീരത്തേയും അറിഞ്ഞ്സ്വസ്ഥവൃത്തം പഠിപ്പിച്ച , ആയുർവേദത്തിൻറെ ഈറ്റില്ലങ്ങളിൽ നിന്ന് , പത്ത് പ്രസവിക്കാൻ പ്രസവസമയത്ത് പ്രസവമെടുക്കാനൊരുഒരു ''വയസിതള്ള'' മാത്രം തുണവേണ്ടിയിരുന്ന അമ്മയിൽ നിന്ന് , സ്പെഷ്യൽ റിസർച്ച് സർട്ടിഫിക്കറ്റുള്ള മൂന്നൂ ഡോക്ടർമാരും , അതിലേറേഅതിലും മിടുക്കുള്ള അത്യാധുനിക ഉപകരണങ്ങളുടേയും സഹായ ത്തോടെ , ഒന്നു പ്രസവിക്കാൻ , നാരുപോലെഎങ്കിലും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ , - കൃത്യമായ് ആർത്തവം വരാൻ , ഓടിനടക്കുന്ന - അനിമൽ ഇൻസ്റ്റിൻക്ട് ബയോളജിക്കൽ പ്രോസസായതുകൊണ്ട് പ്രഗ്നന്റ്റായ, പി എസ് ഡി ഡിസോർഡർ ജീനിലുള്ള , ഫീമെയിലിലേക്ക് ...
വേദത്തിന്റെ തറവാടായ ഭാരതം മാറിയ ഇക്കാലത്ത് ,
ഗൃഹാതുരത്വത്തിൻറെ , ഭക്തിയുടെ ലോകങ്ങളെ ഇനിയും പുശ്ചിച്ച് തുടങ്ങിയിട്ടില്ലാത്ത , പാരമ്പര്യം പരസ്യ കമ്പനികൾക്ക് പണയം വയ്ക്കാത്ത പ്രിയ സഹൃദയർക്ക് , ആയുർവേദക്കാർക്ക്.. ആശംസകൾ.
ഓം സഹനാവവതു !!!
ആയുർവേദ ദിനാശംസകൾ !!❤❤
No comments:
Post a Comment