ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, October 31, 2017

ശ്രീപത്മനാഭക്ഷേത്രത്തിലെ ക്ഷേത്ര ദർശനം, ഈ ക്രമത്തിൽ തൊഴുക.

Image result for sree padmanabhaswamy temple


ശ്രീ പത്മനാഭന്റെ ഭൂലോക വൈകുണ്ഠമായ ഈ ക്ഷേത്രത്തിൽ മോക്ഷപ്രാപ്തിക്കായി ഈ ക്രമത്തിൽ തൊഴണം എന്നാണ് ശാസ്ത്രം


ശ്രീകൃഷ്ണം ക്ഷേത്രപാലം
ധ്വജബലി സഹിതം ഭൂതനാഥം
നൃസിംഹം വ്യാസം ശംഭും
ഗണേശം രഘുവരമനുജം
ജാനകീം വായുപുത്രം വിഷ്വക്സേനം സൂപർണ്ണം
സുരമുനി കമലാ ഭൂമി ബ്രഹ്മാദി സേവ്യം
വന്ദേ ശ്രീ പത്മനാഭം പരമ പദമഹോ
പന്നഗാ ഭോഗശായീം


ഈ ക്ഷേത്രത്തിൽ ഏതു നടവഴിയിൽ കൂടി അകത്തു പ്രവേശിച്ചാലും ആദ്യം തൊഴേണ്ടത് കൃഷ്ണനെ തന്നെയാണ്.


ഈ  ശ്ലോകം വായിച്ച് ഈ വിധത്തിൽ തൊഴുകയാണെങ്കിൽ ബുദ്ധിമുട്ട്‌പോലെ തോന്നുമെങ്കിലും ഇതിന്റെ എളുപ്പവഴിയും തത്വവും ഉണ്ട്.



അതായത് ക്ഷേത്രത്തിനുള്ളിലെ പുറം പ്രദക്ഷിണമാണ്

ശ്രീകൃഷ്ണം - പടിഞ്ഞാറ്
ക്ഷേത്രപാലം - വടക്ക്
ധ്വജബലി - കിഴക്ക്
ഭൂതനാഥം - തെക്ക്


ഒരു പുറം പ്രദക്ഷിണമായി ഇനി വടക്കേനട വഴി അടുത്ത ഉള്ളിൽ കടന്നാൽ

നൃസിംഹം - തെക്ക്
വ്യാസം, ശംഭും - വടക്ക്

വീണ്ടും വടേക്ക് നട വഴി ഭഗവാന്റെ നടയിൽ

ഗണേശം, രഘുവരമനുജം ജാനകി വായുപുത്രം - കിഴക്ക്
വിഷ്കസേനം - വടക്ക്

പിന്നീട് ഒറ്റക്കൽ മണ്ഡപത്തിൽ കയറി അനന്തശായിയായ ശ്രീ ഭഗവാന്റെ
വലത്തേകൈയ്യിന്റെ താഴെയുള്ള ശിവലിംഗത്തെ വന്ദിക്കണം.



പിന്നീട് ഭഗവാന്റെ പിന്നിലുള്ള മുനിമാരെ വന്ദിക്കണം പിന്നെ മദ്ധ്യ വാതിലിലൂടെ കാണുന്ന ലക്ഷ്മീയേയും ഭൂമാദേവിയേയും വന്ദിക്കണം എന്നിട്ട് നാഭിയിൽ വസിക്കുന്ന ബ്രഹ്മദേവനെ വന്ദിക്കണം.


അവസാനം പന്നഗേന്ദ്ര ശയനനായ ശ്രീ പത്മനാഭന്റെ ശിരസ്സ് ഉടൽ പാദം എന്നിവയിൽ വണങ്ങിയാൽ മാത്രമേ ഫലം ഉള്ളു എന്നു ശാസ്ത്രം.

ലോകാ സമസ്താ സുഖിനോ ഭവന്തു


കടപ്പാട്: മാധവൻ നായർ വിജയഗോപാൽ

#ഭാരതീയചിന്തകൾ

No comments:

Post a Comment