1 - ഗണപതിക്ക് സിദ്ധി, ബുദ്ധി എന്നീ പത്നിമാരിൽ ജനിച്ച 2 മക്കൾ ആരൊക്കെ?
ക്ഷേമൻ, ലാഭൻ
2 - ഖാണ്ഡവ ദഹനം കഴിഞ്ഞപ്പോൾ അതിൽ നിന്നും 6 ജീവനുകൾ രക്ഷപ്പെട്ടു. ആരൊക്കെ?
അശ്വസേനൻ, മയൻ, 4 ശാർങ്ഗപ്പക്ഷികൾ
3 - കൃഷണന് കൌമോദകി എന്ന ഗദ നൽകിയതാര്?
വരുണൻ
4- വാസുകിയുടെ സഹോദരി ജരൽക്കാരു വിന്റെ പുത്രൻ
ആസ്തികൻ
5. പാണ്ഡവരെ നശിപ്പിക്കാൻ ദുര്യോധനൻ അരക്കില്ലം പണിയിച്ച സ്ഥലം
വാരണാവതം
6- അർജുനന് നാഗകന്യകയായ ഉലൂപിയിൽ ജനിച്ച പുത്രൻ
ഇരാവാൻ
7 ' - ജരാസന്ധൻ ഏതു രാജാവിന്റെ മകനാണ്?
ബൃഹദ്രഥൻ (മഗധ രാജാവ്)
8- യോഗ നിദ്രയിലായിരുന്ന മഹാവിഷ്ണുവിന്റെ കർണ്ണമലത്തിൽ നിന്നും ഉത്ഭവിച്ച രണ്ടു അസുരന്മാർ ?
മധു കൈടഭർ
9 -വര ബലത്താൽ അത്രി മഹർഷിയുടെ പത്നി അനസൂയക്ക് ത്രിമൂർത്തികൾ പുത്രന്മാരായി പിറന്നു. അവരുടെ പേർ എന്തൊക്കെ?
ബ്രഹ്മാവ്-ചന്ദ്രൻ
വിഷ്ണു - ദത്താത്രേയൻ
ശിവൻ - ദുർവ്വാസാവ്.
വിഷ്ണു - ദത്താത്രേയൻ
ശിവൻ - ദുർവ്വാസാവ്.
10-കശ്യപപത്നിയായ ദിതിയുടെ ഗർഭസ്ഥ ശിശുവിനെ ഇന്ദ്രൻ വജ്രായുധത്താൽ 49 കഷ്ണങ്ങളാക്കി.49 പുത്രന്മാർ പിറന്നു. അവരെ ഏതു പേരിലാണറിയപ്പെടുന്നത്?
10- മരുത്തുക്കൾ
11. സുബ്രഹ്മണ്യനാൽ വധിക്കപ്പെട്ട താരകാസുരന്റെ മാതാപിതാക്കൾ ആരൊക്കെ?
വജ്റാംഗദൻ, വരാംഗി
12-ഗണപതിയുടെ പത്നിമാരായ സിദ്ധി,ബുദ്ധി ഇവരുടെ പിതാവ്?
വിശ്വകർമ്മാവ്
13 - ശിവന് ത്രിപുരാന്തകൻ എന്ന പേര് വന്നത് താരകാസുര പുത്രന്മാരായ ത്രിപുരന്മാരെ വധിച്ചതിനാലാണ്. ആ 3 അസുരന്മാർ ആരൊക്കെ?
താരകാക്ഷൻ, വിദ്യുൻ മാലി) കമലാക്ഷൻ
14- നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റി താഴേക്ക് തള്ളിയിട്ടിരിരുന്ന മലയിലെ ക്ഷേത്രം?
രായിരനെല്ലൂർ ഭഗവതി ക്ഷേത്രം
15- ധർമ്മ ധ്വജന്റെ പുത്രിയും ശംഖചൂഢന്റ പത്നിയും ആയിരുന്ന തുളസി സ്വന്തം ദേഹം പരിത്യജിച്ചപ്പോൾ അതിൽ നിന്നും ഒരു നദി പ്രത്യക്ഷപ്പെട്ടു. നദിയുടെ പേര്?
ഗണ്ഡകീ നദി
No comments:
Post a Comment