ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, October 19, 2017

ഓം: നമ: ശിവായ


Image result for lord shiva

മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി

ശ്ലാഘനീയയെന്നിഹ ചൊല്ലുന്നു ബുധജനം

അന്നുപവാസം ചെയ്തു നിദ്രയുമുപേക്ഷിച്ചാ-

ലിന്ദുശേഖരനോടു ചേരുമവനെന്നാലും

രാത്രിയിലുറങ്ങാതെ ശൈവപൂജയാ ശിവ-

രാത്രിനാളുപവാസം ചെയ്യുന്ന നരന്മാർക്കു

ധാത്രിയിൽ ജനിക്കയും ധാതൃകല്പിതങ്ങളാം

ഗാത്രസംക്ലേശങ്ങൾക്കും സംഗതിവരാ നൂനം.

മാതൃഗർഭത്തിൽ പുക്കു ദുഃഖസന്താപങ്ങളാ-

ലാതുരപ്പെട്ടു കിടന്നുഴന്നു ഖേദിക്കേണ്ടാ

നോറ്റുകൊള്ളുവിൻ ശിവരാത്രിയെന്നുരചെയ്തു പോറ്റി

താനാർത്തന്മാരോടർത്ഥബന്ധുവാം ദേവൻ

മാഘമാസവും ശിവരാത്രിയും ശിവ! ശിവ!

മോഘമാക്കുവാനാർക്കു തോന്നാതീ മഹാവ്രതം

ഏകരാത്രിയിലുറക്കശനമുപേക്ഷിച്ചാ-

ലേകരാജ്യമായ് വാഴാമീശന്റെ ലോകങ്ങളിൽ

വില്വപത്രത്തെക്കൊണ്ടു ദേവനെപ്പൂജിക്കുന്നോർ-

ക്കില്ലിനി ജനിക്ലേശം കില്ലതിനുണ്ടാകേണ്ട.

കൂവളത്തിലപറിച്ചാസ്ഥയാ മാലകെട്ടി

ശൈവമാം ബിംബം തന്നിൽ ചാർത്തിപ്പിച്ചീടുന്നവൻ

പുത്രസന്തതി യശോ ദീർഘായുസ്സമൃദ്ധനായ്

ഭവ്യമാം ഗിരീശനെപ്പൂജിച്ചാലതിൻ ഫലം


ഓം: നമ: ശിവായ

No comments:

Post a Comment