ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, October 18, 2017

മായാ !!



" ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ  മോഹായ  മഹാമായാ പ്രയച്ഛതി. "


ജ്ഞാനികളുടെപോലും ചേതസിനെ ആ മായാഭഗവതി ബലപൂർവം ആകര്ഷിച്ചിട്ട് മോഹത്തിനായ്ക്കൊണ്ടു തീർക്കുന്നു. വളരെ ജാഗ്രതയായിട്ടിരുന്നില്ലെങ്കിൽ  തിരിച്ചറിയാൻ പറ്റില്ല. നാലുപേർ വന്നു കാലു പിടിക്കുമ്പോൾ, പത്തു പേർ വന്നു ദക്ഷിണ വയ്ക്കുമ്പോൾ, രണ്ടു പേർ  വന്നു ഗംഭീരമായിട്ടുണ്ട് ക്ലാസ്സെന്നു പറയുമ്പോൾ നമ്മളറിയാതെ വീണു പോവും.


സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. പിന്നെ തന്റെ പണി അങ്ങനെ വീണില്ലെന്നു കാണിക്കുന്നിടത്താണ്. വീണു എന്ന് അവനറിയാം . വേറൊരാളറിയില്ല. ഇതാണ് കാപട്യം. കപടത എന്തും തന്നെ നമുക്കു പുറമേ  കാണിക്കാൻ പറ്റും. മറ്റുള്ളവരുടെ മുമ്പിൽ എത്ര കപടതയും നമുക്കു കാണിക്കാം. പക്ഷേ, ഉള്ളിലൊരാൾ  നീറും. ഒടുവിൽ, "ക്രതോ  സ്മര , കൃതം സ്മര, ക്രതോ സ്മര കൃതം സ്മര "എന്ന് സ്വയം ഓർമിക്കാൻ പറയുന്ന ഒരു സന്ദർഭം നമ്മുടെയൊക്കെ  ജീവിതത്തിൽ വരും. അന്ന് കുറ്റബോധത്താൽ വെന്തു നീറും. അതാണ് നരകത്തിലെ ഉമിത്തീയിൽ വെന്തുനീറുകയെന്നൊക്കെ പറഞ്ഞാൽ. അല്ലാതെ നരകം വേറെയെവിടെയുമല്ല, ഈ നീറലാണ് . ഇതിനൊക്കെ കാരണക്കാരി ആ  'വല്യമ്മ 'യാണ്, ഞാനല്ല ! അതാണ് മായ. വിദ്വാന്മാരെപ്പോലും നാല്കാലികളുമായി വ്യത്യാസമില്ലാത്തവരാക്കിത്തീർക്കുന്നു അവൾ. അഘടന  ഘടനാപടീയസീ മായാ =ഘടിക്കാത്തവയെ ഘടിപ്പിക്കുന്നതിൽ സമർത്ഥയാണ്‌  മായ. ആ മായയുടെ വിലാസമാണ് പറയുന്നത്.

സ്വാമി  ചിദാനന്ദപുരി.

No comments:

Post a Comment