ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, October 25, 2017

ശ്രീകൃഷ്ണസ്തുതികൾ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

അമ്പാടി തന്നിൽ മേവും ഉമ്പർനായകാ നിൻ മെയ് അൻപിനാൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ആവോളം കൂപ്പുന്നേ ഞാൻ ദേവകി ദേവി പെറ്റ ദേവേശ ദേവ ദേവ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഇച്ഛയില്ലെനിക്കിനി ത്വച്ചരണങ്ങളൊഴി ഞ്ഞച്ച്യുതാ മറ്റൊന്നിങ്കൽ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഈരേഴുലകമെല്ലാം ഈരടിയായളന്ന ഈശനേ വാമനനേ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഉള്ളത്തിൽ കാണാകേണം മുല്ലപ്പൂങ്കുഴലാലേ ഉള്ളഴിക്കുന്ന നിൻ മെയ് ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഊതുന്ന കുഴലുമായ് പീതാമ്പരത്തോടെന്റെ ചേതസ്സിൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഐശ്വര്യ ദായകനേ കൈയിതാ കൂപ്പുന്നേ ഞാൻ നീയൊഴിഞ്ഞില്ലാ ഗതി ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഒന്നിട വിട്ടു ഗോപസുന്ദരിമാരോടൊപ്പം ഒന്നിച്ചു കളിച്ചൊരു ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഓരോരോ ലീലപൂണ്ടു കാരുണ്യം കൊണ്ടു ധർമ്മം പാലിച്ചു വസിച്ചൊരു ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഔഷധി മേനി പൂണ്ട വൃന്ദാവനത്തിലെല്ലാം
ഘോഷമായ് ലീല ചെയ്ത ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

അംഭോജനാഭ കൃഷ്ണ ശംഭു പൂജിത ദേവാ അൻപിനാൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

അച്ച്യുതാ നിൻ ചരിത്രം അദ്ഭുതം ദിനം തോറും ഉച്ചരിക്കായ് വരേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ് കാണുമാറരുളേണം ഗോവിന്ദാ

ഓം നമോ നാരായണായ:

#ഭാരതീയചിന്തകൾ

No comments:

Post a Comment