ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, October 11, 2017

ശൈവമന്ത്രങ്ങളുടെ പ്രസക്തി



മംഗല്യ സൗഭാഗ്യത്തിനും  ദീര്‍ഘായുസിനും 11 ശിവമന്ത്രങ്ങള്‍ ഭക്തര്‍ മനസ്സുരുകി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവനാണ് ഭഗവാന്‍ പരമശിവന്‍ .ഭോലെനാഥ് ആയി പൂജിക്കപ്പെടുന്ന ഭഗവാന്‍ ശിവന്‍ ഭക്തരുടെ നിര്‍മ്മലവും ആത്മാര്‍ത്ഥവുമായ സ്‌നേഹത്തിന് മുമ്പില്‍ വളരെ പെട്ടെന്ന് പ്രസാദിക്കുമെന്നാണ് വിശ്വാസം. അതുമാത്രമല്ല, സദുദ്ദേശത്തോടെ ശരിയായ അനുഷ്ഠാനങ്ങളോടെ ആര് പൂജിച്ചാലും ഭഗവാന്‍ അവരുടെ ആഗ്രഹം സഫലമാക്കും എന്നാണ് പറയപ്പെടുന്നത്. ശിവന്‍ ഇഷ്ടവരപ്രദായകനാണു എന്ന് നിസ്സംശയം  പറയാമെന്നാണ് ഭക്തകോടികളുടെ പക്ഷം . ഭക്തര്‍ മനസ്സുരുകി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവനാണ് ഭഗവാന്‍ പരമശിവന്‍. അതുകൊണ്ട് തന്നെയാണ് ശിവനെ ആരാധിയ്ക്കുന്നവരുടെ എണ്ണം കൂടുന്നതും. ശിവനെ ആരാധിക്കാനുള്ള പവിത്രമായ മാര്‍ഗം ശരിയായ രീതിയിൽ പരമേശ്വര മന്ത്രങ്ങൾ ജപിക്കുന്നതിലൂടെയാണ് . ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ പൂജിക്കുന്നതിന് ഭഗവത് ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് ജപിക്കുക തന്നെ വേണം .



ശിവമന്ത്രങ്ങള്‍


ഹൃദയം :  ഓം ഹ്രം ഹൃദയായ നമ
ശിരസ് :     ഓം ഹ്രിം ശിരസേ സ്വാഹ
ജട( മുടി):  ഓം ഹൂം ശിഖയായേ വഷത്
തേജോ വലയം : ഓം ഹ്രെം കവചായ് ഹും
കണ്ണുകള്‍:  ഓം ഹ്രൗം നേത്രത്രയായ് വൗഷത്
കൈകള്‍ : ഓം ഹ്രാ അസ്‌ത്രേയ ഭട്ട്


പഞ്ചമുഖങ്ങളെ സൂചിപ്പിക്കുന്ന ഈ മന്ത്രങ്ങള്‍ക്ക് ശേഷം , ഭക്തര്‍ ശിവന്റെ പഞ്ചമുഖങ്ങളെ സൂചിപ്പിക്കുന്ന അന്തര്‍ ഭാവങ്ങളെ ആരാധിക്കണം:


ഓം ഹ്രം സദ്യോജാതായ നമ
ഓം ഹ്രീം വാമദേവായ നമ
ഓം ഹൂം അഘോരായ നമ
ഓം ഹ്രെം തത്പുരുഷായ നമ
ഓം ഹ്രൗം ഈശാനായ നമ


വ്രതാനുഷ്ടാനങ്ങളിൽ കഴിക്കുന്ന ഭക്ഷണത്തിനും  ഏറെ പ്രസക്തിയുണ്ട് . 


വൃതം അനുഷ്ഠിക്കുന്ന നമ്മുടെ ശരീരവും  ഒരു  ക്ഷേത്രമാണ് എന്നാണ് പറയുന്നത്. ശരീരം ക്ഷേത്രമാകുമ്പോളതിനുള്ളിലെ ഈശ്വരനാണ് നമ്മള്‍ ഒരോരുത്തരുംഎന്നുകൂടി സാരം .അതാണല്ലോ തത്വമസിയിലൂടെ നമ്മെ ഉപദേശിക്കുന്നതും  . കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ നമ്മുടെ ശരീരത്തിൽ സ്ഥിതിചെയ്യുന്ന  ആത്മാവ് തന്നെ . ക്ഷേത്രങ്ങളില്‍ ദേവി -ദേവന്മാർക്കു  മൂന്നുനേരവും നിവേദ്യം സമര്‍പ്പിക്കുക എന്ന ഒരു ആചാരമുണ്ടല്ലോ . സത്യത്തില്‍ അതേകാര്യം തന്നെയാണ് നമ്മള്‍ ദിവസം തോറും  ഭക്ഷണം കഴിക്കുമ്പോള്‍ ചെയ്യുന്നതും . അതായത് ഉള്ളില്‍ ജ്വലിക്കുന്ന ആത്മാവെന്ന നിത്യസത്യത്തിന് നാം കഷ്ടപ്പെട്ടു  നല്‍കുന്ന നിവേദ്യമാണ് ഭക്ഷണം. അപ്പോള്‍ ഈശ്വരന് നിവേദ്യം  അർപ്പിക്കുന്നതിനു  തുല്യമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നതും .പുരാണങ്ങൾ ഭൂമിയിലെ ഭക്ഷണ സാധനങ്ങളെ  മൂന്നു വിധത്തിൽ തരം തിരിച്ചിട്ടുണ്ട് . 

(1 ) സ്വാതികം
 (2 ) രാജസം 
 (3) താമസം . 


അതിനാല്‍ ഭഗവത് വൃതമെടുക്കുമ്പോൾ കഴിക്കുന്ന  ഭക്ഷണം എപ്പോഴും സ്വാതികമായിരിക്കണം. രാജസമായ ഭക്ഷണം ഉത്തമം തന്നെ, പക്ഷെ വൃതാനുഷ്ടാനങ്ങളിൽ ഒഴിവാക്കണം  . എന്നാല്‍ അധമമായ ഭക്ഷണങ്ങള്‍ അത് എപ്പോഴും വര്‍ജ്യം തന്നെയാണ്, ആത്മാവെന്ന ഈശ്വരന് . നമ്മള്‍ എന്ത് കഴിക്കുന്നുവോ അത് നമ്മുടെ ചിന്തകളെയും  സ്വാധീനിക്കുന്നുണ്ട് . വിഭിന്നമായ ചിന്തകളാണ് കര്‍മ്മങ്ങള്‍ക്ക് ആധാരമാകുന്നത്. കര്‍മ്മങ്ങളാല്‍ നാം ആര്‍ജിക്കുന്ന ഗുണ‌ ദോഷങ്ങള്‍ ജനന - മരണ ചക്രത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.  


വളരെ ചൂടുള്ളതും, എരിവും, പുളിയും, ഉപ്പും ഇടകലര്‍ന്ന ഭക്ഷണം രാജസ ഗുണത്തില്‍ പെടുന്നു. 

ആരോഗ്യം, തൃപ്തി, സുഖം, ബലം ഇതൊക്കെ വര്‍ദ്ധിപ്പിക്കുന്ന കൊഴുപ്പ് കലര്‍ന്ന സ്വാദുള്ള സസ്യാഹാരങ്ങളും ഫലവര്‍ഗ്ഗങ്ങളുമാണ് സ്വാത്വികമായ ഭക്ഷണം.

പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ , മത്സ്യം, മാംസം, മദ്യം, ലഹരി പദാർത്ഥങ്ങൾ  എന്നിവയൊക്കെ താമസ ഗുണപ്രധാനങ്ങളാണ്. സ്വാത്വിക, രാജസ, താമസ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളില്‍   രാജസ്സ ഗുണപ്രദമായവ ശരീരത്തിന് ഉത്തമമാകുന്നു. നൂറ് വര്ഷം അശ്വമേധയാഗം നടത്തുന്നതിന് തുല്യ പുണ്യമാണ് ജീവിതത്തില്‍ ഒരിക്കലും താമസ ഭക്ഷണ ങ്ങളായ മത്സ്യ - മാംസാഹാരം കഴിക്കാത്ത വ്യക്തിക്ക് ലഭിക്കുന്നത്. അതിനാല്‍ ഭക്തർ ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരിക്കലും ക്ഷേത്രങ്ങളില്‍ താമസ ഭക്ഷണം നേദിക്കാറില്ല. മറ്റൊരാള്‍ കഴിച്ചതിന്റെ ഉച്ഛിഷ്ടവും  നേദിക്കാറില്ല. ത്രിസന്ധ്യ, അതി പുലര്‍ച്ചെ, അര്‍ധ രാത്രി തുടങ്ങിയ സമയങ്ങളിലും ഭഗവാനു നിവേദ്യം ക്ഷേത്രത്തില്‍ സമർപ്പിക്കാറില്ല . സ്വശരീരം ക്ഷേത്രതുല്യമായതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭക്തരും മേല്പറഞ്ഞ കാര്യങ്ങളും പാലിക്കുവാൻ ശ്രദ്ധിക്കുക . 



ശുദ്ധിയില്ലാത്തതും, മറ്റൊരാള്‍ കഴിച്ച്‌  ബാക്കി വന്ന  ഭക്ഷണം അമേദ്ധ്യമായി തീരും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതും നന്നല്ല. ബാക്കി വരുന്ന ഭക്ഷണം പങ്കിടാനും പാടില്ല.ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ  താമസസ്വഭാവത്തെ ഉത്തേജിപ്പിക്കും. താമസ ഗുണങ്ങളായ ദുർമോഹവും ദുഖവും രോഗവും ഇത്തരം ഭക്ഷണം കഴിക്കുന്നവരുട്രെ ചിന്തകളെ വളരെ സ്വാധീനിക്കുന്നു. മാംസാഹാരം മൃഗതൃഷ്ണയെ ജ്വലിപ്പിക്കുന്നു.  ഇത് മനുഷ്യനില്‍ നന്മയുടെ അംശത്തെ ശോഷിപ്പിക്കുകയും രാഷസ്സ ഗുണമായ മൃഗീയ വാസനകളെ പ്രോത്സാഹിപ്പിച്ചു അനീതിയിലേക്കു നയിക്കുന്നു . ഇത്തരം ചിന്തകള്‍ അടുത്ത ജന്മത്തെ മോശമാക്കി തീര്‍ക്കുകയോ  നീച യോനികളില്‍ പിറക്കേണ്ട ദൌര്‍ഭാഗ്യമോ വരുത്തിവയ്ക്കാം. ചിന്തകള്‍ക്കനുസരിചാണ് മനുഷ്യന്റെ കര്‍മ്മങ്ങളും അവയുടെ കർമ്മ  ഫലങ്ങളും രൂപം കൊള്ളുന്നത്. മുൻകാല പ്രവര്‍ത്തികളുടെ നന്മ തിന്മകളുടെ തോതനുസരിച്ചു രൂപം കൊള്ളുന്ന കര്‍മ്മ ഫലങ്ങളാണ് ഒരു മനുഷ്യന്റെ ജനനാൽ കുറിക്കപ്പെടുന്ന ജാതകം. 


മരണാനന്തരം ഓരോ ആത്മാവും ഈ കര്‍മ്മ ഫലങ്ങളേയും പേറിയാണ് അടുത്ത ജന്മം സ്വീകരിക്കുന്നത്.വിദ്യാ കര്‍മ്മ സംസ്‌കാരങ്ങളോടു കൂടിയ മനസ്സ് അഥവാ അന്തകരണം പ്രാണനില്‍ (ആത്മാവ്) ലയിക്കുന്നു. ഒന്നിനോന്നോട് ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസ്സുകളെ ഉള്‍കൊള്ളുന്ന പ്രാണന്‍ ജീവാത്മാവിനു ചുറ്റുമായി പിണ്ടരൂപത്തില്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ കഴിഞ്ഞ ജന്മത്തേക്കുറിച്ചുള്ള അറിവ് ആത്മാവിനുണ്ട്. ഈ അറിവനുസരിച്ച് ഏത് തരത്തിലുള്ള ജന്മത്തിനാണ് യോഗ്യത എന്ന് മനസിലാക്കി അതിനു പാകമായ ശരീരത്തില്‍ ആത്മാവ് ജീവനായി പ്രവേശിക്കുന്നു.അതാണ് മുൻജന്മസുകൃതം, മുൻജന്മപാപം  എന്നൊക്കെ പറയപ്പെടുന്നത് . 

ഓം നമഃശിവായ ....

No comments:

Post a Comment