108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പൻ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട് തൃശ്ശൂർ ജില്ല
തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.
ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്ക്കേണ്ടി വന്ന ശിവന് അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം ...
ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന് മാത്രമാണ്.
No comments:
Post a Comment