ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, September 17, 2017

ഭഗവത് ഗീതയിലെ "രഥ വർണ്ണന"


Image result for ഭഗവത് ഗീത ഫോട്ടോ


ഭഗവത് ഗീതയിലെ , ശ്രീ കൃഷ്ണനും അർജജുനനും ഇരിക്കുന്ന രഥത്തിന്റെ ചിത്രം നമ്മൾക്ക് സുപരിചിതമാണ്,  എന്നാൽ, എന്താണ് ഈ ചിത്രം നമുക്ക് നൽകുന്ന സന്ദേശം!!?


    "രഥ വർണ്ണന എന്ന ഈ ഭാഗം, ഇങ്ങിനെ തുടങ്ങുന്നു. വ്യഖ്യാതാക്കൾ.
  "ആത്മാനം, രഥിതം വിദ്ധി,  "ശരീരം രഥമേവതു,  "ബുദ്ധിതു, "സാരഥി,വിദ്ധി, മന:പ്രഗൃഹമേവച,: ഇന്ദ്രിയാണി ഹായനാഹു_വിഷയൻ, സ്‌തേഷ്ട്, ഗോചരൻ, "ആത്മേന്ദ്രിയ മനോയുക്തം, ഭോക്തയെത്യഹു  മമ നീക്ഷണം"



   അർത്ഥം== ആത്മാവിനെ  തേരാളിയായും,  ശരീരം രഥമായും,  ബുദ്ധിയെ  സാരഥിയായും,  മനസ്സിനെ കടിഞ്ഞാൺ ആയും , ഇന്ദ്രിയങ്ങളെ കുതിരകൾ ആയും,  വിഷയങ്ങളെ കുതിരകൾക്കു സഞ്ചരിക്കാൻ ഉള്ള "വഴി"കൾ ആയും,  അഥവാ ദിക്കുകൾ ആയും , സങ്കൽപ്പിക്കുക. ജീവിത യാത്രയിൽ


     ഇതിൽ ആത്മാവിന്റെ സ്ഥാനത്ത്, അഥവാ തേരാളിയുടെ സ്ഥാനത്ത്, ദൈവത്തെ ഇരുത്തി നാം,  ശരീരം ആകുന്ന  ""രഥത്തിന്റെ നിയന്ത്രണം ഭഗവാനിൽ അർപ്പിച്ചു ,  വിശ്വസിച്ചു ഏൽപ്പിച്ചാൽ നമ്മൾക്ക് പരാജയം ഉണ്ടാകില്ല നമ്മുടെ ജീവിത യാത്രയിൽ !! മാത്രമല്ല,,  ധർമ്മ_ അധർമ്മ വേർതിരിവ് ഭഗവൻ നമ്മളെ, സമയാസമയം,  ഓർമ്മിപ്പിക്കും !!   വേണ്ട വിധം നമ്മളുടെ ജീവിത രഥം,  മുന്നോട്ടു കൊണ്ട് പോകും. "ബുദ്ധി എന്ന , നമ്മൾക്ക് അഥവാ " അർജുനന് " , സമയാസമയം,  ഗീതോപദേശങ്ങൾ ഭഗവൻ നല്കികൊണ്ടിരിക്കും.


ഹരേ കൃഷ്ണ

No comments:

Post a Comment