ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, September 8, 2017

നാരായണ തവ പാദസരോജം അകമേ വിലസുക നാരായണ ജയ


Image result for ശ്രീകൃഷ്ണൻ

നാരായണ ജയ നാരായണ ജയ നാരായണ ജയ വരദ ഹരെ കൃഷ്ണ
നാരായണ തവ പാദസരോജം അകമേ വിലസുക നാരായണ ജയ


കരളില്‍ വിവേകം കൂടാതെ കണ്ട് അരനിമിഷം വ്യഥ കളയരുതാരും
മരണം വരുമിനിയെന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ


കാണുന്നു ചിലര്‍ പലതുമുപായം കാണുന്നീലമരിക്കുമിതെന്നും
കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തില്ലെന്നെ കാണൂ നാരായണ ജയ


കിമപി വിചാരിച്ചീടുകില്‍ മാനുഷ ജന്മനിവേണം മുക്തിവരേണ്ടുകില്‍
കൃമി ജന്മത്തിലുമെളുതായ് വരുമീ വിഷയസുഖം ബത നാരായണ ജയ


കീഴില്‍ ചെയ്തശുഭാശുഭകര്‍മ്മം മേലില്‍ സുഖദു:ഖത്തിനു കാരണം
സുഖമൊരു ദു:ഖം കൂടാതെ കണ്ടു ഒരുവണുമുണ്ടോ നാരായണ ജയ


കുന്നുകള്‍ പോലെ ധനമുണ്ടാകിലും ഇന്ദ്രനുസമനായ് വാണീടുകിലും
ഒന്നുരിയാടുവതിനില്ലിട കിട്ടാ വന്നാല്‍ യമഭടര്‍ നാരായണ ജയ


കൂപേ വീണുഴലുന്നതുപോലെ ഗേഹേ വാണുഴലുന്ന ജനാനാം
ആപത്ഗണ മകലേണ്ടുകില്‍ മുനിജന വാക്കുകള്‍ പറയാം നാരായണ ജയ


കെട്ടുകളായതു കര്‍മ്മം പുരുഷനു കെട്ടുകളറ്റേ മുക്തി വരൂ ദൃഢം
കെട്ടുകളൊ ഫല മുത്യാതീരം കേട്ടാലിനിയും നാരായണ ജയ


കേള്‍ക്കണമെളുതാ‍യുണ്ട് രഹസ്യം ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാല്‍ക്കല്‍ നമസ്കൃതി ചെയ്തുമുകുന്ദനിലാക്കുക സതതം നാരായണ ജയ


കയ്യില്‍ വരുന്നതു കൊണ്ട് ദിനങ്ങള്‍ കഴിക്ക ഫലം പുനരിശ്ചിക്കൊല്വ
കൈവരുമാകിലും ഇന്ദ്രന്‍റേ പദം എന്തിനു തുച്ഛം നാരായണ ജയ


കൊടിയ തപസ്സുകള്‍ ചെയ്തോരോഫലം ഇച്ഛിച്ചീടുകില്‍മുക്തി വരാ ദൃഢം
അടിമലര്‍ തൊഴുകിലുഒരിച്ഛാഹീനം മുക്തന്മാരവര്‍ നാരായണ ജയ


കോപം കൊണ്ടു ശപിക്കെരുതാരും ഭഗവദ് മയമെന്നോര്‍ക്ക സമസ്തം
സുഖവും ദു:ഖവും അനുഭവകാലം പോയാല്‍ സമമിഹ നാരായണ ജയ


കൌതുകമൊന്നിനു മില്ലിനി മഹതാ ഭഗവദ് ഭക്തന്മാരൊടു കൂടി
ഭഗവല്‍ ഗുണകഥന ശ്രവണങ്ങള്‍ഒഴിഞ്ഞൊരു നേരം നാരായണ ജയ


കരുണാകരനാം ശ്രീനാരായണന്‍ അരുളീടും നിജ സായൂജ്യത്തെ
ഒരു ഫലമുണ്ടൊ പതിനായിരമുരു ചത്തു പിറന്നാല്‍ നാരായണ ജയ


ബഹുജന്മാര്‍ജിത കര്‍മ്മശേഷം തിരുമുല്‍ക്കാഴ്ച നിനക്കിഹ വച്ചേന്‍
ജനിമരണങ്ങള്‍ എനിക്കിനി വേണ്ട പരിപാലയമാം നാരായണ ജയ


നാരായണ ജയ നാരായണ ജയ നാരായണ ജയ വരദ ഹരെ കൃഷ്ണ
നാരായണ തവ പാദസരോജം അകമേ വിലസുക നാരായണ ജയ

No comments:

Post a Comment